May 10, 2024

ജലസുരക്ഷ: സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പാക്കും;ജില്ലാ കളക്ടര്‍

0
കല്‍പ്പറ്റ:ജില്ലയുടെ ജലസുരക്ഷയ്ക്കായി വയനാട് പ്രസ്‌ക്ലബും ജില്ലാ മണ്ണുസംരക്ഷണപര്യവേഷണവകുപ്പും ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി 'നേരറിവ്, നീരറിവ് ' എ പേരില്‍ സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ എസ്. സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രൂക്ഷമായ ജലപ്രതിസന്ധിയാണ് വയനാട് നേരിടുന്നത്.  വരുംകാലയുദ്ധം വെള്ളത്തിന് വേണ്ടിയുള്ളതാകുമെന്നത് വയനാടിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അര്‍ത്ഥവത്താണ്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജില്ലയില്‍  വര്‍ഷം തോറും മഴ കുറഞ്ഞുവരുന്നു. ഇത്തവണ 37 ശതമാനം മഴ കുറവാണുണ്ടായത്. ലഭിക്കു വെള്ളം തന്നെ സംഭരിക്കാനോ സംരക്ഷിക്കാനോ മതിയായ പദ്ധതികളില്ല. വേനലെത്തും മുന്‍പേ തന്നെവരുണ്ടുണങ്ങുന്ന നദികളും അതിന്റെ പോഷക നദികളും തോടുകളും വയനാടിന്റെ രൂക്ഷമായ വരള്‍ച്ചയുടെ ഭാവികാലത്തെ ഓര്‍മിപ്പിക്കുന്നു.  ജില്ലയിലെ നീരൊഴുക്ക് മുഴുവന്‍ കാവേരി വഴി ബംഗാള്‍ ഉള്‍ക്കടലിലും വളപട്ടണം, അഞ്ചരക്കണ്ടി, മാഹി, ചാലിയാര്‍, കോരപ്പുഴകള്‍ വഴി അറബികടലിലും ലയിക്കുകയാണ്. കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ സംസ്ഥാനത്തിന്  അനുവദിച്ച 30 ടിഎംസിയില്‍ 21 ടിഎംസിയും വയനാട്ടിലെ കബനി നദീതടത്തിലാണ്.രണ്ട് വന്‍കിട പദ്ധതികളും നിരവധി ചെറുകിട പദ്ധതികളും ഉണ്ടെങ്കിലും ആറ് ടിഎംസിയില്‍ കുറവ് വെള്ളം മാത്രമാണ് നാം ഉപയോഗപ്പെടുത്തുന്നത്. അതേസമയം കര്‍ണാടക അനുവദിക്കപ്പെട്ടതിലും എത്രയോ ഇരട്ടി വെള്ളം ഉപയോഗിക്കുന്നു. ജലസംരക്ഷണത്തിന് വിവിധ പദ്ധതികള്‍ പ്രകാരം ഫണ്ടുകള്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഭാവനാസമ്പമായ വിനിയോഗമാണ് വേണ്ടത്. അത്തരം പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണം. ഈ സാഹചര്യത്തിലാണ് വയനാടിന്റെ ജീവനാഡിയായ കബനിനദിജലസംരക്ഷണത്തിന് 'നേരറിവ്, നീരറിവ' ് എന്ന പേരില്‍ സമഗ്ര പരിപാടിക്ക് രൂപം നല്‍കുത്.  പരിപാടിയുടെ ആദ്യഘട്ടമായി  ജില്ലയിലെ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങി നാനാവിഭാഗം  ജനങ്ങളേയും പങ്കെടുപ്പിച്ച് നവംബര്‍ 16ന് കല്‍പ്പറ്റയില്‍  ജലസമ്മേളനം നടത്തും.
വയനാട്ടിലെ ജലത്തിന്റെ ലഭ്യത, വിനിയോഗം, സാധ്യത, സംരക്ഷണ പദ്ധതികള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. കല്‍പ്പറ്റ ബൈപാസ് ജംഗ്ഷനിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കു സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് നടക്കു ജലസമ്മേളനത്തില്‍  എംപിമാരായ  എം ഐ ഷാനവാസ്, എംപി വീരേന്ദ്രകുമാര്‍, എം.എല്‍.എ.മാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എിവര്‍ക്കു പുറമേ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ സാരഥികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *