ഏകദിന ശില്‍പശാല നാളെ
മാനന്തവാടി: മാനന്തവാടി ഫെഡറേഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകര്‍ക്കായി നാളികേര വികസന ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26 ന് പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് ഏകദിന ശില്‍പശാല സംഘടിപ്പിക്കും. ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി പി എഫ് പ്രസിഡന്റ് എ ദേവസ്യ അധ്യക്ഷനാകും. മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് കര്‍ഷകരെ ആദരിക്കും. സി ഡി ബി കൊച്ചി ടെക്നിക്കല്‍ ഓഫീസര്‍ വിന്‍സി വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തും. സി പി സി വയനാട് ജില്ലാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ വെള്ളാക്കുഴി മുഖ്യപ്രഭാഷണം നടത്തും. ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന്‍ രാവിലെ 9 ന് ആരംഭിക്കും.
Also read





Leave a Reply