May 11, 2024

വെണ്ണിയോട്ട് ദേശസാല്‍കൃത ബാങ്ക് ആവശ്യം ശക്തമാവുന്നു

0
Wyd Photo 4
കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ദേശസാല്‍കൃത ബാങ്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് വെണ്ണിയോട് കാര്‍ഷിക പുരോഗമന സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയും സംയുക്തമായി മുന്‍കേന്ദ്ര മന്ത്രി പി.സി തോമസിന് നിവേദനം നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി പ്രസിഡന്റ് എം.മമ്മൂട്ടിയാണ് നിവേദനം നല്‍കിയത്. നാടിന്റെ ന്യായമായ ആവശ്യത്തിന് ഒപ്പം ചേരുമെന്ന് പി.സി തോമസ് ഉറപ്പ് നല്‍കി. ഗഫൂര്‍ വെണ്ണിയോട്, കെ.കെ മുഹമ്മദലി, ജോസഫ് വളവനാല്‍, ടി. ഷാജഹാന്‍, എ.സി മമ്മൂട്ടി, വി.ജെ പ്രകാശന്‍, എം. അബൂബക്കര്‍ സംബന്ധിച്ചു. അതിനിടെ ബാങ്ക് അനുവദിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. നാടിന്റെ പൊതുആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് വെണ്ണിയോട് കാര്‍ഷിക പുരോഗമന സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയും സംയുക്തമായി വെണ്ണിയോട് ടൗണില്‍ ഇരിപ്പ് സമരം നടത്തിയിരുന്നു. നിലവില്‍ വെണ്ണിയോട് ടൗണില്‍ ദേശസാല്‍കൃത ബാങ്ക് ഇല്ലാത്തതിനാല്‍ കോട്ടത്തറ പഞ്ചായത്തിലെ ആളുകള്‍ പ്രയാസപ്പെടുകയാണ്. ബാങ്ക് ആരംഭിക്കുന്നതിനുവേണ്ടി കെട്ടിടവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കാന്‍ വ്യാപാരികളും കെട്ടിട ഉടമകളും സന്നദ്ധരായിട്ടും ബാങ്ക് അനുവദിക്കാന്‍ മുന്‍കൈ എടുക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ തുടര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *