January 19, 2026

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

0
IMG_20171029_171456
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
മാനന്തവാടി: സുഹൃത്തുക്കളോടൊപ്പം  പുഴയില്‍ കുളിക്കനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.  ദ്വാരക പുലിക്കാട്  ചോഴിയന്‍ വീട്ടില്‍ മാര്‍ക്കോസിന്റെ മകന്‍ കിരണ്‍ മാര്‍ക്കോസ് (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തിന് സമീപമാണ് അപകടം. അവധി ദിവസമായ ഞായറാഴ്ച  സുഹൃത്തുക്കളോടൊപ്പം  പുഴയില്‍ കുളിക്കനിറങ്ങിയ കിരണ്‍  ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃത്ദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി കേരള അകാദമിയില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍  ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് കിരണ്‍. മാതാവ്: റീന. സഹോദരന്‍:  അരുണ്‍. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3 ന് കമ്മന സീനായ് സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്ത്ഡോക്സ്‌ ദേവാലയ സെമിത്തേരിയില്‍ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *