March 11, 2026

സിഗ്‌നേച്ചര്‍ കാംബൈന്‍ ജില്ലാതല ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

0
01-4-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെയും ജനദ്രോഹ നിലപാടുകള്‍ക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം വാഹന പ്രചരണ ജാഥ യോട നുബന്ധിച്ച് നടക്കുന്ന സിഗ്‌നേച്ചര്‍ കാംമ്പൈന്റെ ജില്ലാതല ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ചു.ഓരോ ബൂത്തുകളില്‍ നിന്നും 500 ഒപ്പുകള്‍ ശേഖരിച്ച് ഒരു കോടി ഒപ്പുകള്‍ സമാഹരിച്ച് ജാഥയുടെ സമാപനത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ ഈ ഒപ്പുകള്‍ പ്രദര്‍ശിപ്പിക്കും. യു ഡി എഫ് ചെയര്‍മാന്‍ സി.പി. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.പി പി എ കരീം, കെ.കെ.ഹംസ, എം.സി.സെബാസ്റ്റ്യന്‍, ഭൂപേഷ്, എന്‍.ഡി.അപ്പച്ചന്‍, പി.പി. ആലി, റസാക്ക് കല്‍പ്പറ്റ, കെ.കെ.അബ്രഹാം, എന്‍.കെ.റഷീദ്, വി.എ.മജീദ്, എം.എ.ജോസഫ്, ടി.ജെ. ഐസക്, എ.പി.ഹമീദ്, കെ.ഇ.വിനയന്‍, സി.മൊയ്ദീന്‍ കുട്ടി, വിജയമ്മ ടീച്ചര്‍, കെ.കെ.രജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *