May 3, 2024

പൂഴിത്തോട് ചുരം ബദലല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുക; കെ.സി.വൈ.എം

0
02 2 2
പടിഞ്ഞാറത്തറ:വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ പൂഴിത്തോട്് ചുരം ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കണമൊവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപത കെ.സി.വൈ.എം ന്റെയും കുറ്റിയാംവയലല്‍ മദംളം ഇടവക യൂണിറ്റിന്റെയും നേതൃത്വത്തില്‍ പദയാത്ര നടത്തി. കെ.സി.വൈ.എം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍ പദയാത്ര ഉദ്ഘാടനം ചെയ്തു.
നിലവില്‍ വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്നത് താമരശ്ശേരി ചുരം റോഡാണ്. പക്ഷേ ആറും എട്ടും മണിക്കൂറുകളോളമുണ്ടാകുന്ന ഗതാഗത കുരുക്കുകള്‍ ഇവിടെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ചരക്കുവണ്ടികളും മറ്റും ഉണ്ടാക്കുന്ന തടസ്സങ്ങളും അപകടങ്ങളും സ്ഥിരം വാര്‍ത്തകളാകുമ്പാഴും  ഇതിന് നിലവിലൊരു പരിഹാരം നിര്‍ദ്ധേശിക്കുവാന്‍ അധികാരികളള്‍ക്ക് സാധിച്ചിട്ടില്ല.മാത്രവുമല്ല അപകടങ്ങളില്‍പെട്ടവരെയും അത്യാസന്ന നിലയിലുള്ള രോഗികളേയും രക്ഷിക്കുവാനുള്ള ശ്രമം ഈ ഗതാകത കുരുക്കുകാരണം വിഫലമാകുകയും വഴിമദ്ധ്യേ മരണങ്ങളള്‍ സംഭവിക്കുകയും ചെയ്യുന്നു.
ട്രയിന്‍,വിമാന ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുതിനും വിദ്യാര്‍ത്ഥികളള്‍ക്ക് കൃത്യസമയത്ത് പരീക്ഷകള്‍ക്ക് എത്തിച്ചേരുതിനും മണിക്കൂറുകളള്‍ നീളുന്ന ചുരത്തിലെ ഗതാഗത കുരുക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഈയെരു സാഹചര്യത്തില്‍ ചുരം ബദല്‍റോഡെന്ന ആവശ്യം ശക്തമായെരു ജനവികാരമായി മാറിക്കഴിഞ്ഞു. 1992 ല്‍ ശ്രീ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത്് തറക്കല്ലിട്ട് ആരംഭിച്ച റോഡ് പണി 25 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റിയാംവയല്‍ പ്രദേശത്തെത്തിയപ്പോള്‍ ആകെയുള്ളതിന്റെ 8 കിലോമീറ്റര്‍ ദൂരം വനപ്രദേശമാണെന്നും അവിടെ റോഡ് നിര്‍മ്മാണം സാധ്യമാകില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്നും പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയായിരുന്നു.പടിഞ്ഞാറത്തറമുതല്‍ പൂഴിത്തോട് വരെ ആകെയുള്ള 27.225 കിലോമീറ്റര്‍ ദൂരത്തില്‍ 12 കിലോമീറ്റര്‍ പണി തീര്‍ന്നതാണ്.ഇതുവരെ 10 കോടി രൂപയോളം ഈ റോഡിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ചിലവഴിച്ചു കഴിഞ്ഞു. എിന്നിട്ടും തുടര്‍ നടപടികള്‍ മന്ദഗതിയിലാണ്.വയനാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ പാത പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടാണ് ഇപ്പോള്‍ ആനക്കാംപൊയില്‍-മേപ്പാടി റോഡിന്റെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ച് നല്‍കിയിരിക്കുത്.അതേ സമയം ചുരം ബദല്‍റോഡിനായി നഷ്ടമാകു 54 ഏക്കര്‍ വനഭൂമിക്ക് പകരമായി വയനാട്ടിലെ പടിഞ്ഞാറത്തറ,തരിയോട്, വെള്ളമുണ്ട എിവടങ്ങളിലും കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, ചങ്ങരോത്ത് ഉള്‍പ്പെടെ 5 പഞ്ചായത്തുകളിലായി 
104 ഏക്കര്‍ ഭൂമി സര്‍ക്കാരിന് വിട്ട്കൊടുത്തിട്ടുണ്ട്. നിലവിലല്‍ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിര്‍മ്മാണം നടക്കുന്നില്ലെങ്കിലും ഇതിനു വേണ്ടി 1990 ല്‍ ആരംഭിച്ച് വടകരയിലെ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് എല്ലാ മാസവും സര്‍ക്കാര്‍ ശമ്പളം നല്‍കികൊണ്ടിരിക്കുന്നു ചുരം ബദല്‍റോഡ് നിര്‍മ്മാണത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തടസ്സം നില്‍ക്കുന്നത് എന്ന് 
സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോളും അത്തരം ഒരു തടസ്സമില്ലൊണ് വിവരാവകാശ കമ്മീഷന്‍ വഴി അറിയുവാന്‍ കഴിഞ്ഞത്് ഇത്തരം ഒരു സാഹചര്യത്തിലലാണ് കെ.സി.വൈ.എം മാനന്തവാടി രൂപത യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ട്‌ വന്നിരിക്കുന്നത് ഇപ്പോള്‍ പണി നിര്‍ത്തിവെച്ചിരിക്കു കുറ്റിയാംവയലിലെ മംഗളം ഇടവക കെ.സി.വൈ.എം യൂണിറ്റിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് ഇതരസംഘടനകളുടെയും നേതൃത്വത്തില്‍ മുന്‍പ് സമരപരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുു. ഈ മുന്നേറ്റത്തില്‍ രാഷ്ട്രീയ ഇശ്ചാശക്തികളുണ്ടെങ്കില്‍ പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയുമെ് പദയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ടേ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍ പറഞ്ഞു. മാറിവരുന്ന സര്‍ക്കാരുകള്‍ ഈ റോഡിനോട് കാണിക്കുന്ന അവഗണന ഒഴിവാക്കി എത്രയും വേഗം വയനാട്ടുകാരുടെ ഈ സ്വപ്‌ന പാത കൊണ്ടുവരണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ കുറ്റിയാം വയലല്‍ മംഗളം ഇടവക വികാരിയും തരിയോട് മേഖല മതബോധന ഡയറക്ടറുമായ ഫാ.ജയിംസ് മാങ്കോട്ട് പറഞ്ഞു.കെ.സി.വൈ.എം മംഗളം ഇടവക പ്രസിഡന്റ് ജിബിന്‍ കാട്ടയത്ത് പദയാത്രക്ക് നേതൃത്വം നല്‍കി സെക്രട്ടറി നിഥിന്‍ 
കരക്കൊഴുപ്പില്‍ പ്രവര്‍ത്തകരായ ക്രിസ്റ്റിന്‍ ജോര്‍ജ്ജ്, ഷിന്റോ ചിറ്റേത്താഴത്ത് ,ജോബിള്‍ ചീര്‍പ്പുങ്കല്‍,ജോബി മുണ്ടുപറമ്പില്‍, ഡാനിഷ് മേച്ചേരി ,ജിതിന്‍ തൊണ്ണങ്കുഴി, അലീന കൊച്ചുപുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *