December 7, 2025

വിവേകാനന്ദ മെഡിക്കല്‍ മിഷന് പുതിയ കെട്ടിടം

0
muttil
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കൊച്ചിന്‍ ഷിപ്പ്യാഡ് ലിമിറ്റഡിന്റെ ധനസഹായത്തോടെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര ഫിനാന്‍സ് ആന്റ് ഷിപ്പിംഗ് വകുപ്പ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നവംബര്‍ നാലിന് രണ്ട് മണിക്ക് നിര്‍വഹിക്കും. ആശുപത്രി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പരിശോധനാ വിഭാഗം സി.കെ.ശശീന്ദ്രന്‍ എംഎല്‍എയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ പരിശോധനാ വിഭാഗം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഐഎഎസും നിര്‍വഹിക്കും. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ 60 ലക്ഷത്തില്‍ 50 ലക്ഷവും കൊ ച്ചിന്‍ ഷിപ്പ്യാഡാണ് നല്‍കിയത്. ആദിവാസികള്‍ക്ക് ചികി ത്സ പൂര്‍ണ്ണമായും സൗജന്യമാണ്. ആദ്യമായി വയനാട്ടില്‍  സിക്കിള്‍സെല്‍ അനീമിയക്ക് ചികിത്സയുള്ള ഗവ ണ്‍മെന്റിതര ആശുപത്രിയാണിത്. 
പത്രസമ്മേളനത്തില്‍ കെ.എ.അശോകന്‍, വി.കെ.ജനാര്‍ ദ്ദനന്‍, മനോജ്കുമാര്‍.ടി.എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *