പി കെ കാളൻ അനുസ്മരണം നാളെ
മാനന്തവാടി: കേരള ഫോക് ലോർ അക്കാദമിയുടെ നേത്യത്വത്തിൽ കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ ഗോത്രവർഗ്ഗ ഗ്രാമീണ പഠന വകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ 10 ന് പി. കെ .കാളൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം 5 ന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ നടക്കുന്ന പരിപാടി ഒ .ആര് .കേളു എം. എല്‍ .എ ഉദ്ഘാടനം ചെയ്യും. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി. ജെ .കുട്ടപ്പൻ അധ്യക്ഷനാകും. പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് റിട്ട: ജോയിന്റ് ഡയറക്ടർ ഇ. ജി .ജോസഫ് പി .കെ കാളന് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. എ .കെ .നമ്പ്യാർ, പി. കെ .കരിയൻ, ഡോ. പി. കെ .പ്രസാദൻ, പത്മനാഭൻ കാവുമ്പായി, ഡോ .സീതാ കക്കോത്ത്, പി .പി. ലവ്ലിൻ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.
Leave a Reply