January 24, 2026

മാതൃഭാഷയെ നെഞ്ചിലേറ്റി സാമ്പത്തിക സ്ഥിതിവിവരകണക്ക് ജീവനക്കാര്‍

0
01-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:മലയാളഭാഷാ വര്‍ഷാഘോഷം-2017ന്റെ ഭാഗമായി വയനാട് ജില്ലാസാമ്പത്തിക സ്ഥിതി വിവരകണക്ക് ജീവനക്കാര്‍ കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു.ജീവനക്കാരുടെ സൃഷ്ടി കലാവൈഭവങ്ങള്‍ അടങ്ങിയ 'കതിര്‍' എന്ന കൈയ്യെഴുത്ത് പതിപ്പ് വൈത്തിരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീഗക്ത കെ. ശ്രീധരന്‍ നമ്പൂതിരി യ്ക്ക് നല്‍കിക്കൊണ്ട് ജില്ലാകലക്ടര്‍ എസ്.സുഹാസ് പ്രകാശനം ചെയ്തു.ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.പ്രേമരാജന്‍ അധ്യക്ഷനായ ചടങ്ങിന് റിസര്‍ച്ച് ഓഫീസര്‍ രാജേന്ദ്രന്‍ കുറ്റിക്കാട് സ്വാഗതം പറഞ്ഞു.'മധുരം മലയാളം' എന്ന വിഷയത്തെ ആസ്പദമാക്കി കളക്ടറേറ്റ് സ്‌പെഷ്യല്‍ സെല്ലിലെ കെ.എം.ഹാരീഷ് പ്രഭാഷണം നടത്തി.തുടര്‍ന്ന് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ കെ.ബാബുരാജ് 'ജോലിസ്ഥലത്തെ മാനസിക ആരോഗ്യം' എന്ന വിഷയത്തില്‍ ജീവനക്കാര്‍ക്ക് ക്ലാസ് എടുത്തു.സാമ്പത്തിക സ്ഥിതിവിവരകണക്ക് ജില്ലാ ഓഫീസിലെ റിസര്‍ച്ച് അസിസ്റ്റന്റ് എന്‍.പി.നിഖില്‍  നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *