May 5, 2024

നാലാമത് ജില്ലാതല വിവരാവകാശ ക്ലിനിക്ക് 15-ന് പുൽപ്പള്ളിയിൽ

0


ദേശീയ വിവരാവകാശ കൂട്ടായ്മ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് പ്രതിമാസ വിവരാവകാശ ക്ലിനിക് പുൽപ്പള്ളിയിൽ വച്ച് നടക്കുന്നു.15. ന് ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി നടക്കുന്നത്.  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ആളുകൾ പരിപാടിയ്ക്ക് നേതൃത്വം നൽകും.സൗജന്യമായി ആളുകൾക്ക് ആവശ്യമായ വിവരാവകാശ അപേക്ഷകളും അപ്പീൽ അപേക്ഷകളും തയ്യാറാക്കി കൊടുക്കുക, ആവശ്യമായ നിയമോപദേശങ്ങൾ നൽകുക എന്നിങ്ങനെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാത്തരം ആവശ്യങ്ങൾക്കും പരിപാടിയിൽ വച്ച് സൗജന്യ സഹായം നൽകുന്നതാണ്. പുൽപ്പള്ളി സ്വതന്ത്ര മൈതാനിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ എല്ലാ ആളുകൾക്കും പങ്കെടുക്കാവുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 9446254087- വി.എസ്. ചാക്കോ, 9388594258- ജെയിംസ് തോമസ്, 989510 2833- അരുൺ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *