June 16, 2025

കണിയാമ്പറ്റ സൻസദ് ആദർശ് ഗ്രാമം – സമ്പൂർണ്ണ പദ്ധതി രേഖ ജനുവരിയിൽ പൂർത്തീകരിക്കും

0
IMG-20171108-WA0000

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ കീഴിൽ പാർലമെന്റ് അംഗം എം.ഐ.ഷാനവാസ് നിർദ്ദേശിച്ച കണിയാമ്പറ്റ ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതി രേഖ  രണ്ടായിരത്തി പതിനെട്ട് ജനുവരി മുപ്പത്തൊന്നിനു മുൻപ് തയാറാക്കുമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എം പി പൂണിയ അറിയിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിന് വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിനെ ചുമതലപ്പെടുത്തി. എ‌ഐ‌സി‌ടി‌ഇ ഡയറക്ടർ രമേഷ് ഉണ്ണികൃഷ്ണൻ നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
ഗ്രാമം ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി നടന്ന പ്രാഥമിക സർവ്വേ വിജയകരമായി പൂർത്തിയാക്കിയ വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ്.ടെക്നിക്കൽ സെൽ യൂണിറ്റിനുള്ള പ്രത്യേക  പുരസ്കാരം പ്രിൻസിപ്പൽ ഡോ: കെ.എം അബ്ദുൽഹമീദ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. എം  പി പൂണിയയിൽ നിന്നും അങ്കമാലിയിൽ നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.
സൻസദ് ആദർശ് ഗ്രാം യോജന പദ്ധതിയിൽ എ‌ഐ‌സിടി‌ഇയുടെ മുഖ്യ പങ്കാളിയായ നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ്, പ്രൊജക്ട് കൺസൾട്ടന്റ് ജസ്റ്റിൻ ജോസഫ്, ടെക്നിക്കൽ കൺസൾട്ടന്റ് ഡോ. നിസാം റഹ്‌മാൻ എന്നിവരെയും വൈസ് ചെയർമാൻ ആദരിച്ചു. 
ഗ്രാമം ദത്തെടുക്കൽ പദ്ധതിയുടെ ആദ്യഘട്ടമായി നൂറ്റിഅൻപത് മാസ്റ്റർ ട്രെയ്നർമാർക്കുള്ള പരിശീലനം നവംബർ പതിനേഴ്, പതിനെട്ട്, പത്തൊൻപത് തിയതികളീൽ ആലപ്പുഴ ശ്രീബുദ്ധ എഞ്ചിനീയറീംഗ് കോളേജിൽ വച്ച് നടക്കുമെന്ന് എ‌ഐ‌സി‌റ്റി‌ഇ ഡയറക്റ്റർ ഡോ. രമേഷ് ഉണികൃഷ്ണൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *