January 20, 2026

വി.ജി.വിജയന്റെ സ്മരണാർത്ഥം വയനാട്ടിൽ ദേശീയ ഗ്രാമീണ മാധ്യമ ശിൽപ്പശാല നടത്തും -ആർ.എസ്.ബാബു

0
01-8
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ സ്പന്ദനമറിഞ് പ്രവർത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു ജനയുഗം എഡിറ്ററും ആകാശവാണി ലേഖകനും വയനാട് പ്രസ്സ്  ക്ലബ്ബ് മുൻ പ്രസിഡണ്ടുമായ  വി.ജി.വിജയനെന്ന്  കേരള മീഡിയ  അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. ഗ്രാമീണ റിപ്പോർട്ടിംഗിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന സായ്നാഥിനെ പങ്കെടുപ്പിച്ച് വയനാട്ടിൽ ഗ്രാമീണ റിപ്പോർട്ടിംഗിനെ സംബന്ധിച്ച്  രണ്ട് ദിവസത്തെ ദേശീയ സെമിനാർ നടത്താൻ മീഡിയ അക്കാദമി തയ്യാറാണന്നും വി.ജി.വിജയന്റെ സ്മരണക്കു മുമ്പിലുള്ള പ്രണാമമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.  

       വി.ജി.വിജയന്റെ ഫോട്ടോ അനാഛാദനവും ആർ.എസ്.ബാബു നിർവ്വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഖാദർ പാലാഴി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ഛൻ ,സെക്രട്ടറി പി.ഒ. ഷീജ, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *