April 27, 2024

തമിഴ്നാട് സ്വദേശിയെ കൊല ചെയ്ത് നിർമ്മാണം നടക്കുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ട മകനും കൂട്ടാളിയും അറസ്റ്റിൽ

0
Img 20171117 195105
ആശൈ കണ്ണന്റെ കൊലപാതകം രണ്ട് പ്രതികളെയും അറസ്റ്റു ചെയ്തു.
മാനന്തവാടി: തമിഴ്നാട് ഇസ്‌ലാംപെട്ടി സ്വദേശി ആശൈക്കണ്ണ്നെ കൊന്ന് നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ മുറിക്കുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മകനേയും സുഹൃത്തിനേയും പൊലിസ് അറസ്റ്റ് ചെയ്തു. ആശൈകണ്ണന്‍റെ  രണ്ടാമത്തെ മകന്‍ അരുണ്‍ പാണ്ഡി (22), സുഹൃത്ത് തമിഴ്നാട്‌ തിരുനെല്‍വേലി സ്വദേശി അര്‍ജ്ജുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ആശൈക്കണ്ണന്‍റെ മൃതദേഹം  നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. .  വ്യാഴാഴ്ച ഉച്ചയോടെയാണ് മാനന്തവാടി താഹസില്‍ദാര്‍ എൻ ഐ ഷാജുവിന്റെ നേതൃത്വത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. ആറു വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ നിന്നും തോണിച്ചാലില്‍ എത്തി വാടകയ്ക്ക് താമസിച്ചു വരുന്ന മണിമേഖല എന്ന സ്ത്രീയുടെ ഭര്‍ത്താവാണ് മരിച്ച ആശൈക്കണ്ണന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാളെ കാണാനില്ലായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആരുംതന്നെ ഇത് സംബന്ധിച്ച് പൊലിസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. പതിനാല് വര്‍ഷത്തോളമായി കുടുംബവുമായി  അകന്നാണ് ആശൈക്കണ്ണന്‍ കഴിഞ്ഞിരുന്നത്. വിവിധ ജില്ലകളിലായി ഇയാള്‍ ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ 8 മാസം മുമ്പ് ഒരു സിസ്റ്ററുടെ മധ്യസ്ഥതയില്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും ആശൈക്കണ്ണനും മണി മേഖലയും ഒരുമിച്ചു താമസിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ആ സമയത്തും ഇയാള്‍ ഇതര ജില്ലകളില്‍ ജോലിക്ക് പോവുകയും ചെയ്തിരുന്നു. ജോലിക്കായി പോയിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്. മദ്യപാന ശീലം ഉണ്ടായിരുന്ന ആശൈക്കണ്ണന്‍  വീട്ടില്‍ ഉള്ള സമയങ്ങളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും ഭാര്യയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. അതോടൊപ്പം മകന്‍ അരുണ്‍ പാണ്ഡിയേയും ഭാര്യ മണിമേഖലയേയും ചേര്‍ത്ത് അനാവശ്യങ്ങള്‍ പൊതുജന മധ്യത്തില്‍ വിളിച്ചു പറയുകായും ഇയാള്‍ ചെയ്യുകയായിരുന്നു.  അമ്മയേയും തന്നെയും ചേര്‍ത്ത് പതിവായി അനവാശ്യം വിളിച്ചു പറയുന്നതിലുള്ള മനോവേദനയാണ്‌ മകന്‍ അരുണ്‍ പാണ്ഡിയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്.
 കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് രാത്രി 8.30 ഓടെയാണ്  ആശൈക്കണ്ണന്‍ കൊലചെയ്യപ്പെടുന്നത്. കൊലചെയ്യപ്പെടുന്നതിന്റെ തലേ ദിവസം വീട്ടില്‍ മദ്യപിച്ച് എത്തിയ ആശൈക്കണ്ണന്‍ പതിവ്പോലെ ബഹളം ഉണ്ടാക്കുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് അരുണ്‍ പാണ്ഡി ആശൈക്കണ്ണനെ കൊല ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
      സെപ്റ്റംബര്‍ 29ന് രാത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ ആശൈക്കണ്ണനെ കൊല്ലാന്‍ ആവശ്യമായ ഇരുമ്പ് വടിയുമായി എത്തി.  സുഹൃത്ത്  അര്‍ജുനോട് മദ്യപിക്കാനായി ആശൈക്കണ്ണനെ കൂട്ടി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അര്‍ജുന്‍ മദ്യപിക്കാനായി ആശൈക്കണ്ണനുമായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അപ്പോഴാണ്‌ സുഹൃത്ത് അര്‍ജുന്‍ കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന്‍ ഇരുവരും ചേര്‍ന്ന് ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ അര്‍ജുന്‍ ഉടുത്തിരുന്ന മുണ്ട് ആശൈക്കണ്ണ്ന്‍റെ കഴുത്തില്‍ കെട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീടിന് പുറക് വശത്തെ മുറിയില്‍ കുഴിച്ചു മൂടുകയായിരുന്നു. 
      ആക്രിക്കടയില്‍ ജോലി ചെയ്യുന്ന അരുണ്‍ പാണ്ഡി കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും, കുഴി എടുക്കാന്‍ ഉപയോഗിച്ച തൂമ്പയും ആക്രിക്കടയില്‍ നിന്നുമാണ് കൊണ്ടുവന്നിരുന്നത്. കൊലപാതകം നടത്തിയശേഷ൦ ഇരുവരും വീട്ടില്‍ പോകാതെ ആക്രിക്കടയിലേക്ക് പോവുകയും ചെയ്തു. ഭാര്യയോട് വീട് നോക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ആശൈക്ക്ണ്ണന്‍ അര്‍ജുനോപ്പം മദ്യപ്പിക്കാന്‍ ഇറങ്ങിയത്. വീട്ടില്‍ നിന്നും പോയാല്‍ തിരികെ ദിവസങ്ങള്‍ക്ക് ശേഷ൦ വീട്ടില്‍ എത്തുന്ന പതിവുള്ളതിനാല്‍ ഭാര്യ മണിമേഖല പൊലിസില്‍ പരാതി നല്‍കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. വ്യാഴാഴ്ച ഭാര്യ മണിമേഖലയാണ്  ആശൈക്കണ്ണന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത്. ആശൈക്കണ്ണന്‍റെ വാസ്ത്രങ്ങളും കൈയ്യില്‍ ഇംഗ്ലിശിളും തമിഴിലുമായി ആശൈക്കണ്ണന്‍ മണിമേഖല എന്ന് പച്ചകുത്തിയതും കണ്ടാണ്‌ മൃത്ദേഹം തിരിച്ചറിഞ്ഞത്. കുഴിയില്‍ നിന്നും മൃത്ദേശം പുറത്ത് എടുത്തപ്പോള്‍ തലയോട്ടി തകര്‍ന്ന നിലയിലും താടിഎല്ല് തകര്‍ന്ന നിലയിലും പല്ലുകള്‍ കൊഴിഞ്ഞ നിലയിലുമായിരുന്നു. അപ്പോള്‍ തന്നെ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലിസ് എത്തിയിരുന്നു.  ആശൈക്കണ്ണ്നെ കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും, ലുങ്കി മുണ്ടും, മരകഷണവും മദ്യ കുപ്പിയും മൃത്ദേഹത്തോടൊപ്പം കുഴിയില്‍ നിന്നും ലഭിക്കുകയും ചെയ്തു. മരിച്ച വ്യക്തിയെ തിരിച്ചറിയാനായി പൊലിസ് കണ്‍മാനില്ലാതയവരുടെ കണക്കുകള്‍ പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു കൊലപാതകം ചെയ്യാന്‍ പ്രദേശത്തെ കുറിച്ചു കൃത്യമായി അറിയുന്നവര്‍ക്കേ സാധിക്കുകയുള്ളു എന്ന നിഗമനത്തില്‍ പ്രദേശവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. പ്രതികളായ രണ്ടുപേര്‍ക്കെതിരെയും ഇതിന് മുമ്പ് കേസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആശൈക്കണ്ണ്ന്‍റെ ഭാര്യ മണിമേഖലയ്ക്കും, മറ്റു മക്കളായ ജയപാണ്ഡി,സുന്ദരപാണ്ഡി എന്നിവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ല.  മാനന്തവാടി ഡി വൈ .എസ്. പി .കെ .എം .ദേവസ്യ, സി. ഐ. പി. കെ .മണി, അഡിഷണല്‍ എസ്. ഐ. ഇ .അബ്ദുള്ള, .അസിസ്റ്റന്റ്റ്   എസ് ഐ അജിത്ത് കുമാര്‍, സീനിയര്‍ സിവില്‍  പൊലിസ് ഓഫീസര്‍മാരായ എം രമേശന്‍,മ പി .കെ. മനോജ്ന്‍, ബി .റിയാസുദ്ദീന്‍,  യു. കെ. മനേഷ് കുമാര്‍,  ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്കോട്‌ അംഗങ്ങളായ യു .എം .ഉസ്മാന്‍, പി .അബ്ദുള്‍ റഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.    


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *