December 6, 2025

സമ്പൂർണ മദ്യനിരോധനം നടപ്പാക്കണം: ഗാന്ധിദർശൻ വേദി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മദ്യ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെന്ന് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യ ദുരന്തം ഉണ്ടാകുമ്പോൾ മാത്രമാണ് അതിനെ പറ്റി ചിന്തിക്കുന്നത്. മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വച്ച് മദ്യപാനത്തിനെതിരെ തീവ്രമായ ബോധവത്ക്കരണം ജനങ്ങൾക്കിടയിൽ നടത്താൻ സർക്കാർ തയ്യാറാവണം. 
ഡോ. പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫാ. മാത്യു കാട്ടറാത്ത് അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി മാധവൻ, പി.എ. ജെയിംസ്, ഇ. ശ്രീധരൻ, പി.ജെ. ജോർജ്, എം.പി.സി നായർ, ജോസ് അമ്പാട്ട്, ജോസ് പുന്നക്കുഴി തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *