June 16, 2025

ഡിജിറ്റൽ ജീവിത ശൈലിയും അമ്മമാരും: സെമിനാർ സംഘടിപ്പിച്ചു.

0
IMG_20171125_135450

By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞായത്ത് ആറാം വാർഡ് കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായി യുവതലമുറയിലെ കുടുംബം :ഡിജിറ്റൽ ജീവിത ശൈലിയും അമ്മമാരും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചേര്യംകൊല്ലി പകൽ വീട്ടിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്തംഗം ജോസഫ് പുല്ലു മാരിൽ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്ററുമായ സി.വി. ഷിബു ക്ലാസ്സെടുത്തു. മാറുന്ന ജീവിത സാഹചര്യങ്ങളിൽ രാഷ്ട്ര പുനർനിർമ്മാണം സ്വന്തം വീട്ടിൽ നിന്ന് എങ്ങനെ തുടങ്ങാം എന്നതിനെ സംബന്ധിച്ച് ചർച്ചയും നടന്നു. വാർഡിലെ 23 അയൽകൂട്ടങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു .ഉഷശശി, ശംഭു മാസ്റ്റർ, സുരേഷ് ബാബു, ബിൻസി ,ഫിലോമിന ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഷികലോഷത്തോടനുബന്ധിച്ച് ഘോഷയാത്ര ,പൊതു സമ്മേളനം എന്നിവയും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *