കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു
കല്‍പ്പറ്റ:കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് സര്‍ഗോത്സവം 2017 എഴുത്തുകാരന്‍ ബാലന്‍ വേങ്ങര ഉദ്ഘാടനം ചെയ്തു.ജാതിയും,മതവും നോക്കി പരസ്പരം സ്‌നേഹിക്കുന്ന ഇക്കാലത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്ന വലിയ ദൗത്യമാണ് കലകള്‍ നിര്‍വ്വഹിക്കുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രന്‍സിപ്പാള്‍ ഒ.ടി.അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പാള്‍ വിനീത അഗസ്റ്റിന്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.രാഹുല്‍,ആട്‌സ് സെക്രട്ടറിമാരായ വൈസ് ചെയര്‍പേഴ്‌സണ്‍ സി.ലിറ്റിഷ തങ്കച്ചന്‍,സ്റ്റുഡന്റ് എഡിറ്റര്‍ അഞ്ചു ലീനസ്,അധ്യാപകരായ ജബീന സാദിഖ്,ദിലീഫ് മുഹമ്മദ്,എം.എസ്.രാജീവ്,രാജു ജോസഫ്,ജി.അഭിലാഷ്,പി.എസ്.പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.
—






Leave a Reply