April 24, 2024

പൂപ്പൊലിയിൽ അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ആരംഭിച്ചു

0
2a

 

അമ്പലവയൽ:പൂപ്പൊലിയോടനുബന്ധിച്ച്    ഓർക്കിഡ്, സ്ട്രോബറി, ചെറുപഴങ്ങൾ,  പൂക്കൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ആരംഭിച്ചു.

കേരള കാർഷിക സർവകലാശാല സീഡ്‌സ് ആൻഡ് വെജിറ്റബിൾ അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. സി നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.   ഔദ്യോഗിക ഉദ്‌ഘാടനം  അമേരിക്കയിലെ സെന്‍റ ഫോ ഗ്ലോബല്‍ ഇനിഷ്യേറ്റിവ്സ്ന്‍റെ ഹോട്ടിക്കൾച്ചർ ഡയറക്ടർ ഡോ. ശാരദാ കൃഷ്ണൻ നിർവ്വഹിച്ചു. കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി അലക്സ്  പ്രഭാഷണം നടത്തി. ബാഗല്‍ക്കോട്ട് ഹോര്‍ട്ടീക്കള്‍ച്ചറൽ സയൻസ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി. എൽ. മഹേശ്വർഓർക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ യുടെ സെക്രട്ടറി പ്രൊഫ. പ്രൊമീള പഥക് ,ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ ഹോർട്ടികൾച്ചറൽ സയൻസ്, ഫ്രൂട്ട് സെക്ഷൻ ചെയർമാൻ ഡോ. ശിശിർ മിത്ര, അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ ഡോ. ഡി. വി. ശ്രീനിവാസ റെഡ്‌ഡി, കേരള കാർഷിക സർവ്വകലാശാല മുൻ ഡയറക്ടർ ഓഫ് റിസർച്ചു൦ അമൃത വിശ്വവിദ്യാപീഠം ഉപദേഷ്ടാവുമായ ഡോ. എം അരവിന്ദാക്ഷൻ, മലേഷ്യയിലെ ഐപിഒഎച്ച് ഓര്‍ക്കിഡ് സൊസൈറ്റിയുടെ പ്രസിഡണ്ട്  രാജാ ശ്രീനിവാസന്‍, അധികെ പത്രികെ എഡിറ്ററും പ്രശസ്ത ലേഖകനുമായ  ശ്രീപദ്രെ, കേരള കാർഷിക സർവ്വകലാശാല കംപ്ട്രോളർ  ഇ. പി. രാജമോഹൻ, കേരള കാർഷിക സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ പി. കെ രാജീവൻ, വയനാട്  ആത്മ പ്രൊജക്റ്റ് ഡയറക്ടർ  ഡോ. കെ. ആശാ തുടങ്ങിയവർ പുഷ്പ-ഫല കൃഷിയുടെ പ്രാധാന്യത്തെപ്പറ്റിയും അനന്ത സാധ്യതകളെപ്പറ്റിയും സംസാരിച്ചു.

മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും മുൻ വയനാട് ജില്ലാ കളക്ടറുമായ  മൈക്കിൾ വേദ ശിരോമണി ഐ. എ. എസ്‌, ഗവേഷണ സംഗ്രഹത്തിന്‍റെ പുസ്തക൦ കേരള കാർഷിക സർവ്വകലാശാല ഭരണ സമിതി അംഗവും അഗ്രിക്കൾച്ചർ ഡീനുമായ ഡോ. എ. അനിൽ കുമാർ  കൈമാറി പ്രകാശനം ചെയ്തു.

ജൈവ വൈവിധ്യസംരക്ഷണത്തിലും കാലാവസ്ഥ വ്യതിയാനത്തിലും ഭക്ഷ്യസുരക്ഷയിലും പ്രകൃതി സന്തുലിതാവസ്ഥയിലും സസ്യോദ്യാനങ്ങൾ വഹിക്കുന്ന പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ശാരദാ കൃഷ്ണൻ സെമിനാ നടത്തി. ജനസംഖ്യ വർദ്ധനവ്,ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾമനുഷ്യൻ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയവ  ജൈവ വൈവിധ്യത്തിനു ഭീഷണി ആണെന്ന് ഡോ. ശാരദ കൃഷ്ണൻ പറഞ്ഞു. 

  ചക്കയുടെ വിപണന സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ ശ്രീപദ്രെ സെമിനാർ നയിച്ചു. ചക്കയുടെ മൂല്യവര്‍ദ്ധനവിന്‍റെ  പ്രാധാന്യത്തെപ്പറ്റിയും വിവിധ മൂല്യവർദ്ധിത  ഉത്പന്നങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.ദൈനംദിന ഭക്ഷണക്രമത്തിൽ ചക്കയോ ചക്കയുടെ ഉത്പ്പന്നങ്ങളോ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *