March 29, 2024

ജയരാജ് ബത്തേരിക്ക് മനുഷ്യാ വാകാശ പുരസ്കാരം സമ്മാനിച്ചു.:യുവാക്കൾ മാധ്യമങ്ങളിലൂടെ മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിക്കാൻ പ്രാപ്തരായവർ – കൽപ്പറ്റ നാരായണൻ

0
Dsc 1426
മാനന്തവാടി:


മാധ്യമങ്ങളിലൂടെ മാറ്റത്തിന്റെ പ്രകമ്പനം സൃഷ്ടിക്കാൻ പ്രാപ്തരായവരാണ് ഇന്നത്തെ യുവതലമുറയെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് പൂർണ്ണമാകണമെങ്കിൽ ശീലങ്ങളിൽ നിന്ന് മാറിച്ചിന്തിക്കണം. എങ്കിൽ മാത്രമേ നീതിനിഷേധം കാണുവാനും അവ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനും സാധിക്കുകയുളളൂവെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. യുവജന പ്രകമ്പനം എന്നതായിരിക്കണം ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല വാക്ക് എന്ന് അദ്ദേഹം യുവാക്കളെ ഓർമ്മിപ്പിച്ചു. രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്‌കാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു കൽപ്പറ്റ നാരായണൻ. കണ്ണ് തുറന്ന് പിടിച്ച് പുതുമ കണ്ടെത്തുന്നതിനോടൊപ്പം നീതിയുടെ ഭാഗം തന്നെ അവതരിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മംഗളം ചാനൽ റിപ്പോർട്ടർ ജയരാജ് ബത്തേരിയുടെ കനിവ് തേടുന്നവർ എന്ന വാർത്താ പരമ്പരയാണ് രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമപുരസ്‌കാരം നേടിയത്. ക്യാഷ് അവാർഡും പ്രശസ്തി പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി സമ്മാനിച്ചു. 

പുരസ്‌കാര സമർപ്പണത്തോട് അനുബന്ധിച്ച് നടന്ന മാധ്യമശിൽപശാലയിൽ പുൽപ്പളളി പഴശ്ശിരാജാ, ലക്കിടി ഓറിയന്റൽ,  കൽപ്പറ്റ ഗവ.കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ചു. മാനന്തവാടി മേരി മാതാ കോളേജ് മലയാള വിഭാഗം തലവൻ ഡോ. ജോസഫ് കെ. ജോബ് മോഡറേറ്ററായിരുന്നു. 6 കോളജിൽ നിന്നായി 200 ഓളം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. തുടർന്ന് നടന്ന മാധ്യമ സംവാദത്തിന് എം. കമൽ, രമേശ് എഴുത്തച്ഛൻ എന്നിവർ നേതൃത്വം നൽകി. പ്രബന്ധം അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് അഞ്ചുകുന്ന് മാറ്റൊലിക്കൂട്ടം പ്രതിനിധി ശിവരാമൻ മാസ്റ്റർ മെമന്റോ വിതരണം ചെയ്തു. 

മാറ്റൊലി സ്ഥാപക ഡയറക്ടർ ഡോ. ഫാ. തോമസ് ജോസഫ് തേരകം പുരസ്‌കാര സമ്മേള നത്തിൽ അധ്യക്ഷത വഹിച്ചു. മാറ്റൊലിക്കൂട്ടം പ്രസിഡന്റ് ഷാജൻ ജോസ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഡോ. ഫാ. സെബാസ്റ്റ്യൻ പുത്തേൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. മനോജ് കാക്കോനാൽ, ഫാ. സന്തോഷ് കാവുങ്കൽ, മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, മാനന്തവാടി മേരി മാതാ കോളജ് അധ്യാപകൻ ഡോ.പി.പി. ഷാജു, മാറ്റൊലിക്കൂട്ടം കോർഡിനേറ്റർ ഷാജു പി. ജെയിംസ് എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *