April 17, 2026

ശ്രീചിത്തിര: കോൺഗ്രസ്സ്സമരം ജനവഞ്ചനയെന്ന് സി പി ഐ .

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: ശ്രീചിത്തിര മെഡിക്കൽ സെന്റർ തലപ്പുഴയിലെ ബോയ്സ് ടൗണിൽ പ്രവർത്തനം ഉടൻ ആരംഭിക്കുന്നമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം ജനങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടിയെന്ന് സി പി ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി കുറ്റപ്പെടുത്തി. ലോക്സഭതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് സമരവുമായി ഇറങ്ങിയിരിക്കുന്നത് ജനങ്ങളെ പറ്റിക്കുന്നതിന് വേണ്ടിയാണ്. കേന്ദ്രവും കേരളവും ഒന്നിച്ച് ഭരിച്ചസമയത്ത് കോൺഗ്രസിനുളളിലെ തർക്കമാണ് ശ്രി ചിത്തിര മെഡിക്കൽ സെന്റർ സ്ഥലമെടുപ്പിൽ വിനയായി മാറിയത്. 
     ഭൂമിയെടുക്കുന്നതിൽ ക്രമക്കേട് ഉന്നയിച്ച് യുഡിഎഫ് മന്ത്രിസഭയിലെ അംഗം അന്ന് മുഖ്യമന്ത്രി കത്ത് നൽകിയത് ജനം മറന്നിട്ടില്ലന്നും മെഡിക്കൽ സെന്റർ നടപടികൾ എല്ലം പുർത്തിയായിയെന്ന് പറയുന്ന വയനാട് എംപി ഇത്രയും കാലം എന്ത് കൊണ്ട് മിണ്ടാതിരുന്നുവെന്നും എംപി ജനങ്ങളേട് മറുപടി പറയണമെന്നും സി പി ഐ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തും കേന്ദ്രത്തിലും കോൺഗ്രസ് ഭരിച്ച സമയത്ത് സ്ഥലമെടുപ്പിൽ പോലും ഗ്രൂപ്പ് കളി നടത്തിയ കോൺഗ്രസ് സമരം നടത്തുന്നത് എന്തിന് വേണ്ടിയെന്നും ജനം വിലയിരുത്തണമെന്നും സിപിഐ ലോക്കൽ കമ്മറ്റി അവശ്യപ്പെട്ടു.വയനാടിന്റെ വികസനത്തിന് വേണ്ടിയുള്ള വിഷയങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനും വികസനം എത്തിക്കുന്നതിനും  എം.പി പുർണ്ണമായും പരാജയപ്പെട്ടുവെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയാണ് എംപിക്ക് വേണ്ടി കോൺഗ്രസ് പ്രഹസ്സനസമരം നടത്തുന്നതെന്നും സിപിഐ കുറ്റപ്പെടുത്തി.യോഗത്തിൽ ലോക്കൽസെക്രട്ടറി ദിനേശ്ബാബു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല കൗൺസിൽ അംഗം ജോണിമറ്റത്തിലാനി, പി നാണു, അസ്സിസ്കോട്ട, പി.റയിസ്, അബ്ബാസ് പെറ്റമ്മൽ, തോമസ് നിരപ്പേൽ, രാഘവൻ, ശശി കഴുക്കോട്ടുർ ,ബിനോയി കുറുപ്പൻപറമ്പിൽ, ചന്ദ്രൻ കുളത്താട എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *