April 17, 2026

കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെയാണ് തിരുനാള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി പള്ളിയില്‍ പ്ലാറ്റിനം ജൂബിലി തിരുനാള്‍
മാനന്തവാടി: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെയാണ് തിരുനാള്‍. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുനാളിന് ഭക്തി നിര്‍ഭരമായ തിരുകര്‍മ്മങ്ങള്‍, വചന സന്ദേശങ്ങള്‍, സണ്‍ഡേ സ്‌കൂളിന്റെയും ഭക്ത സംഘടനകളുടെയും വാര്‍ഷികാഘോഷങ്ങള്‍, കലാവിരുന്നുകള്‍, മേള പ്രകടനങ്ങള്‍, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ആകാശവിസ്മയം, നേര്‍ച്ചഭക്ഷണം എന്നിവയുണ്ടാകും. ഇതിനായി സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുയാണെന്ന് വികാരി ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര, അസിസ്റ്റന്റ് വികാരി ഫാ. സുനില്‍ മഠത്തില്‍ എന്നിവര്‍ അറിയിച്ചു. ലോറന്‍സ് കിഴക്കേപയ്യമ്പിള്ളില്‍, ഷൈജു പറയിടം, ഷാബു ചക്കാലക്കുടി, ജോസ് മച്ചുകുഴി, ജോര്‍ജ് പടകൂട്ടില്‍, വര്‍ക്കി മണിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *