എൻഞ്ചിനിയറിംഗ് കോളേജിൽ വുമൺ സെല്ലിന്റെയും ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
തലപ്പുഴ ഗവ: എൻഞ്ചിനിയറിംഗ് കോളേജിൽ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസിന് തുടക്കം കുറിച്ചു. ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്കാണ് ആദ്യ ബാച്ച് ക്ലാസ് നടത്തിയത്.സ്ത്രീ സുരക്ഷ, മൊബൈൽ ഫോണിന്റെ ദുരുപയോഗവും ഒളിഞ്ഞിരിക്കുന്ന അപകടവും ലഹരി വസ്തുക്കൾ പെൺകുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ സംബന്ധിച്ച് കോയമ്പത്തൂർ എൻഞ്ചിനീയറിംഗ് കോളേജിൽ കൗൺസിലറായി സേവനമനുഷ്ഠിക്കുകയും ഇപ്പോൾ ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന സീനിയർകോഡിനേറ്ററുമായ ബേബി കെ ഫിലിപ്പോസ് ക്ലാസ് നയിച്ചു.പ്രിൻസിപ്പാൾ ബിന്ദു സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡൻറ് പൗലോസ് അദ്ധ്യക്ഷത വഹിക്കുകയും വുമൺ സെൽ എക്സിക്യുട്ടിവ് മെമ്പർ സുജ മാത്യു ആശംസ അർപ്പിക്കുകയും സ്മിത നന്ദി അർപ്പിക്കുകയും ചെയ്തു. എഞ്ചി നീയറിംഗ് കോളേജിൽ രണ്ടാം ഘട്ട പരിശീലനവും നൽകും.






Leave a Reply