August 31, 2026

ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായ ഐ.എസ്.ഒ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും, യാത്രയയപ്പും മാര്‍ച്ച് 3ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായ ഐ.എസ്.ഒ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ എച്ച്.ഐ.എം.യു.പി സ്‌കൂളിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും, യാത്രയയപ്പും, കലാസന്ധ്യയും മാര്‍ച്ച് 3ന് നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടികള്‍ വൈകിട്ട് 4.30ന് ജില്ലാ പൊലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ അഡ്വ.കെ മൊയ്തു അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. 31 വര്‍ഷത്തെ അധ്യാപക സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും  വിരമിക്കുന്ന യൂസുഫ് മാസ്റ്റര്‍ക്ക് എന്‍.എം.എസ് സെക്രട്ടറി സി മൊയ്തീന്‍കുട്ടി ഉപഹാര സമര്‍പ്പിക്കും. മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ പി.പി ആലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി ബാബു, എ.കെ ഷിബു, കെ കുഞ്ഞബ്ദുല്ല, വി.എ മജീദ്, അറക്കല്‍സൂപ്പിക്കുട്ടി, പി.കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഹെഡമിസ്ട്രസ് പി.ഒ ശ്രീലത, പി.ടി.എ പ്രസിഡന്റ് സുലൈമാന്‍ ഇസ്മാലി, അധ്യാപകരായ എം അയ്യൂബ്, എ അബ്ദുറൗഫ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *