April 29, 2024

തരുവണ ഗവ:യു.പി.സ്കൂൾ നൂറ്റി പത്താം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികകുള്ള യാത്രയയപ്പും മൂന്നിന്

0
Sch
മാനന്തവാടി:തരുവണ ഗവ:യു.പി.സ്കൂൾ നൂറ്റി പത്താം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികകുള്ള യാത്രയയപ്പും മൂന്നിന് നടക്കും. ആഘോഷ പരിപാടിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ നടക്കുമെന്നും സകൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 3ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ ജില്ലാ ബാങ്ക് ജനറൽ മാനേജർ പി.ആലി ഉദ്ഘാടനം ചെയ്യും വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന വാർഷികാഘോഷവും സുവനീർ പ്രകാശനവും ഒ.ആർ.കേളു എൽ.എൽ.എ. ഉദ്ഘാടനം ചെയ്യും. ദീർഘകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉപഹാരം നൽകും.ചടങ്ങിൽ മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ സമ്മാനദാനം തുടങ്ങിയവ നടക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പി.ടി.എ.പ്രസിഡന്റ് കെ.സി.കെ. നജ്മുദീൻ, ഹെഡ്മിസ്ട്രസ് കെ.എം. പുഷ്പജ, കുഞ്ഞമ്മദ് മുണ്ടാടത്തിൽ, കെ.പി.ബാലകൃഷ്ണൻ, കെ.ടി. ജോയി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *