April 29, 2024

പുതുക്കിയ ബസ് ചാർജ് നിലവിൽ വന്നു: കെ.എസ്. ആർ.ടി.സിക്ക് വരുമാന വർദ്ധന

0
കല്പറ്റ:  പുതുക്കിയ  ബസ് ചാർജ് വ്യാഴാഴ്ച  നിലവിൽവന്നു.. പുതുക്കിയ നിരക്ക് പ്രകാരം  കല്പറ്റയിൽ നിന്ന് മാനന്തവാടിയിലേക്ക് 33 രൂപ, സുൽത്താൻബത്തേരിയിലേക്ക് 23 രൂപ, പനമരത്തേക്ക് 20 രൂപ, മീനങ്ങാടിയിലേക്ക് 13 രൂപ,  കോഴിക്കോടേക്ക് 60 രൂപ എന്നിങ്ങനെയാണ് ബസ്ചാർജ്. കല്പറ്റയിൽ നിന്ന് കോഴിക്കോടേക്ക് 55 രൂപയുണ്ടായിരുന്നതാണ് 60 ആയത്. മാനന്തവാടിയിൽ നിന്ന് കോഴിക്കോടേക്ക് 80 രൂപയുണ്ടായിരുന്നത് 87 രൂപയായി. മാനന്തവാടിയിൽ നിന്ന് കുറ്റ്യാടിക്ക് 36 രൂപയിൽ നിന്ന് 40 രൂപയായി കൂടി. സുൽത്താൻബത്തേരിയിലേക്ക് 35 രൂപയായി. കെ.എസ്.ആർ.ടി.സി. ഓർഡിനറി, സിറ്റി ഫാസ്റ്റ്  ബസുകൾക്ക് മിനിമം ചാർജ് എഴ് രൂപയിൽ നിന്ന് എട്ട് രൂപയായി വർധിച്ചപ്പോൾ  ഫാസ്റ്റ്  പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾക്ക് മിനിമം ചാർജ് പത്ത് രൂപയിൽ നിന്നും പതിനൊന്ന് രൂപയായി വർധിച്ചു.  സൂപ്പർഫാസ്റ്റ് സർവീസിന് 13 രൂപയിൽ നിന്നും 15 രൂപയായി. സൂപ്പർ എക്സ്പ്രസ് സർവീസുകൾക്ക്  മിനിമം ചാർജ് 20 ൽ നിന്ന് 22 രൂപയായി. സൂപ്പർ ഡീലക്സ് സർവീസുകൾക്ക്  28 രൂപയിൽ നിന്നും 30 രൂപയായി. എ.സി. ലക്ഷ്വറി, ഹൈടെക്ക് സർവീസുകൾക്ക് 40 രൂപയിൽ നിന്നും 44 രൂപയായി.  വോൾവോ ബസുകൾക്ക്  മിനിമം ചാർജ് 40 രൂപയിൽ നിന്ന് 45 രൂപയായി.
മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സെസ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.  15 രൂപ മുതൽ 24 രൂപവരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25 മുതൽ 49 വരെയുള്ള ടിക്കറ്റിന് രണ്ട് രൂപ, 50 മുതൽ 74 വരെയുള്ള ടിക്കറ്റിന്  മൂന്നു രൂപ, 75 മുതൽ 99 രൂപവരെയുള്ള ടിക്കറ്റിന് നാല് രൂപ, 100 രൂപയ്ക്ക് മുകളിലേക്കുള്ള ടിക്കറ്റിന് പത്ത് രൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *