ഉപതിരഞ്ഞെടുപ്പ്:പടിഞ്ഞാറത്തറ യു.ഡി.എഫിന് .അപ്പപ്പാറ സി.പി.എമ്മിന് .
–
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3835 വോട്ട് നേടി ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിലെ പി.സി.മമ്മൂട്ടി ജയിച്ചു. സി.പി.എമ്മിലെ കെ.സന്തോഷ്‌കുമാർ 2951 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. ബി.ജെ.പിയിലെ സിമിൽ കുമാർ 586 വോട്ട് നേടി.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് അപ്പപ്പാറ വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ബിന്ദു സുരേഷ്ബാബു 628 വോട്ട് നേടി വിജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ നിഷ ചന്ദ്രൻ 438 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പിയിലെ എ.കെ.രതീഷിന് 43 വോട്ട് ലഭിച്ചു.





Leave a Reply