സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി; സ്മാർട്ട് കാർഡ് പുതുക്കൽ തുടങ്ങി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി( ആർ.എസ്.ബി.വൈ-ചിസ്-എസ്ചിസ്) യുടെ 2018-19 സാമ്പത്തിക വർഷത്തേക്കുള്ള സ്മാർട്ട് കാർഡ് പുതുക്കൽ കൽപ്പറ്റ നഗരസഭയിലും മുട്ടിൽ, മേപ്പാടി, മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചു. നിലവിൽ ഉപയോഗപ്രദമായ സ്മാർട്ട് കാർഡ് ഉള്ള കുടുംബങ്ങളിലെ ഒരു അംഗം ആരോഗ്യ ഇൻഷുറൻസ് കാർഡും പുതിയ റേഷൻ കാർഡും സഹിതം പഞ്ചായത്തിലെ പുതുക്കൽ കേന്ദ്രത്തിൽ എത്തിച്ചേരണം. 30 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് . പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതില്ല.
പുതിയ സ്മാർട്ട് കാർഡ് ലഭിക്കുന്നതിനായി 2017 ഒക്ടോബർ-നവംബർ മാസങ്ങളിൽ അക്ഷയ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തവർക്കുള്ള സ്മാർട്ട് കാർഡ് വിതരണം മാർച്ച് 20ന് ആരംഭിക്കും. 2017 ഏപ്രിൽ മുതൽ നടപ്പിലാക്കിയ എസ്ചിസ് പദ്ധതിപ്രകാരം ആരോഗ്യ ഇൻഷുറൻസ് കാർഡ് ഗുണഭോക്താക്കളിൽ 60 വയസ്സ് പിന്നിട്ടവർക്ക് നേരത്തെയുള്ള മുപ്പതിനായിരം രൂപയുടെ ആനുകൂല്യത്തിനുപുറമേ മുപ്പതിനായിരം രൂപയുടെ അധിക ചികിത്സാ സഹായവും ലഭ്യമാകും. പുതുക്കൽ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുമായോ പഞ്ചായത്തിലെ കുടുംബശ്രീയുമായോ 9388112609, 9633980996 എന്നീ ഫോൺനമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 18002002530 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാവുന്നതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.





Leave a Reply