May 1, 2026

ടെക്‌നിക്കൽ അസിസ്‌ററന്റിനെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി ഒരു വർഷത്തേക്ക് നിയമിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
വാക്ക് ഇൻ ഇന്റർവ്യൂ
 സാമൂഹ്യ നീതി വകുപ്പ് മെയിന്റനൻസ് ട്രൈബ്യൂണലായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷണൽ ഓഫീസിൽ കരാർ വ്യവസ്ഥയിൽ പ്രതിമാസം 21000-രൂപ നിരക്കിൽ ടെക്‌നിക്കൽ അസിസ്‌ററന്റിനെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി ഒരു വർഷത്തേക്ക് നിയമിക്കുന്നു. മാർച്ച് ഒമ്പതിന് രാവിലെ 11 മണിമുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ മിനി കോൺഫ്രൻസ് ഹാളിൽ വച്ചാണ് അഭിമുഖം. ഉദ്യോഗാർഥികൾ 18നും 35നും മധ്യേ പ്രായമുള്ളവരും അംഗീകൃത സർവകലാശാലാ ബിരുദം ഉള്ളവരും വേർഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസായവരും മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിങ് അറിവ് ഉള്ളവരും ആയിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യത ഉള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികൾ മാർച്ച് ഒമ്പതിന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റർവ്യൂ സമിതിക്കുമുമ്പാകെ ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടോ 04936 205307 എന്ന നമ്പറിലോ ബന്ധപ്പെടണം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *