May 5, 2024

പ്രീസ്‌കൂൾ കിറ്റ് ടെണ്ടർ ക്ഷണിച്ചു

0
 പനമരം അഡീഷണൽ സംയോജിത ശിശുവികസനപദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന 98 അങ്കണവാടികൾക്കും 7 മിനി അങ്കണവാടികൾക്കും ഗുണനിലവാരമുള്ള പ്രീ സ്‌കൂൾ കിറ്റുകൾ , ആക്ടിവിറ്റിബുക്കുകൾ, അസ്സസ്‌മെൻര് കാർഡ്, പ്രീ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 5 ന് 2 വരെ ടെണ്ടറുകൾ പുൽപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം 3 ന് ടെണ്ടറുകൾ തുറക്കും. ഫോൺ 04936 240062.
 സുൽത്താൻ ബത്തേരി  സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 117 അങ്കണവാടികൾക്ക് ഗുണനിലവാരമുളളതും കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതുമായ പ്രീസ്‌കൂൾ കിറ്റുകൾ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുളള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തിയ്യതി മാർച്ച് 15 ന് ഉച്ചക്ക് 2.30 വരെ. അന്ന് ഉച്ചക്ക് 3.30 ന് ടെണ്ടറുകൾ തുറക്കും. ഫോൺ. 04936 222844.
മലബാർ ദേവസ്വം ബോർഡ്
വേതന കുടിശ്ശിക വിതരണം
 ഉത്തരമലബാറിലെ ആചാരസ്ഥാനികൾ, കോലധികാരികൾ എന്നിവർക്കുള്ള പ്രതിമാസ വേതന വിതരണ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റുന്നവർക്ക് വേതന കുടിശ്ശിക തലശ്ശേരി തിരവങ്ങാട്ടുള്ള മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻഡ് കമ്മീഷണറാഫീസിൽ മാർച്ച് 8,9 തീയ്യതികളിൽ വിതരണം ചെയ്യും. വേതനം കൈപ്പറ്റുന്നതിനായി ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ്, നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്യുന്നുവെന്ന് കാണിക്കുന്ന ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാകണം.ഫോൺ 0490 2321818.
ഫുട്‌ബോൾ പരിശീലനം സെലക്ഷൻ ട്രയൽ
 മുട്ടിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഫുട്‌ബോൾ പരിശീലനം സെലക്ഷൻ ട്രയൽ മാർച്ച് 4 ന് രാവിലെ 8 ന്  ഡബ്ല്യു.എം.ഒ കോളേജ് ഗ്രൗണ്ടിൽ നടക്കും.   ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായിട്ടുള്ള   ജനറൽ വിഭാഗത്തിൽപ്പെട്ട 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, എസ്.ടി വിഭാഗത്തിൽ പ്പെട്ട 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ജനന സർട്ടിഫിക്കറ്റുമായി ഹാജരാകണം.
ഇന്റേണൽഷിപ്പ്
 അപേക്ഷ ക്ഷണിച്ചു
 ബിരുദ വിദ്യാർത്ഥികളിൽ നിന്നും  3 മാസ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത്  ഓഫീസിൽ വേതനരഹിതമായാണ് ഇന്റേൺഷിപ്പ്. കാലാവധി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.  മാർച്ച് 9 നകം  ബയോഡാറ്റ പഞ്ചായത്തിൽ സമർപ്പിക്കണം.
.
സ്റ്റുഡന്റ് കൗൺസിലർ നിയമനം
 പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പ്രീമെട്രിക് , പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റുഡന്റ് കൗൺസിലർമാരെ നിയമിക്കുന്നു.യോഗ്യത: എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി. കേരളത്തിന് പുറത്തുളള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം 2018 ജനുവരി 1 ൽ 25 നും 45 നും മധ്യേ. പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും.ഉദ്യോഗാർത്ഥികൾ വെളളകടലാസിൽ എഴുതിയ അപേക്ഷ(നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്,ഫോട്ടോ ഐഡന്റികാർഡ് എന്നിവ സഹിതം മാർച്ച് 15 നകം പട്ടികവർഗ്ഗ വികസന ആഫീസർ,പട്ടികവർഗ്ഗ വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ,സി.ബ്ലോക്ക്, നാലാം നില , കോഴിക്കോട് -673 020 എന്ന വിലാസത്തിൽ അയക്കണം.ഫോൺ.04936 202232.
ഒറ്റത്തവണ തീർപ്പാക്കൽ 
 സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് വായ്പ എടുത്ത്  തിരിച്ചടവ് കാലാവധി അവസാനിച്ചിട്ടുളളതും കുടിശ്ശികയായി കിടക്കുന്നതുമായ വായ്പകൾ മാർച്ച് 31 നകം ഒറ്റത്തവണയായി അടച്ച് വായ്പാ അക്കൗണ്ട് തീർക്കുന്നവർക്കും കുടിശ്ശിക തുക മുഴുവനായും ഒറ്റത്തവണയായി അടച്ച് തീർക്കുന്നവർക്കും പിഴ പലിശ പൂർണ്ണമായി ഒഴിവാക്കി  നൽകും.
ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
 വിദ്യാഭ്യാസ വകുപ്പിൽ എൽ.പി  സ്‌കൂൾ അസിസ്റ്റന്റ്  (മലയാളം,കാറ്റഗറി നമ്പർ 387/2014) , ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 454/2016)  തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.
ആസൂത്രണ സമിതി യോഗം
 ജില്ലാ ആസൂത്രണ സമിതി യോഗം മാർച്ച് 7 ന് ഉച്ചക്ക് 3 ന് ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ ഹാളിൽ ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *