May 6, 2026

ഗോണിക്കുപ്പ-മാനന്തവാടി-കുറ്റിയാടി റോഡ് ദേശീയ പാതയായിവികസിപ്പിക്കണമെന്ന് മാനന്തവാടി വികസന സമിതി

0
IMG-20180302-WA0020
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വയനാടിനെ കര്‍ണാടകവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഗോണിക്കുപ്പ-മാനന്തവാടി-കുറ്റിയാടി റോഡ് ദേശീയ പാതയായിവികസിപ്പിക്കണമെന്ന് മാനന്തവാടി വികസന സമിതി ആവശ്യപ്പെട്ടു.രാത്രിയാത്രാ ഗതാഗത നിരോധനവും ചുരത്തിലെ ഗതാഗത തടസവും ഇല്ലാത്ത റോഡാണിത്.കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കുറ്റിയാടി പ്രദേശങ്ങളിലുളളവര്‍ക്കുംവെളളമുണ്ട, തൊണ്ടര്‍നാട്, എടവക, തിരുനെല്ലി, തവിഞ്ഞാല്‍, പനമരം, പുല്‍പ്പളളി,മുളളന്‍കൊല്ലി  പഞ്ചായത്തിലുളളവര്‍ക്കും മാനന്തവാടി നഗരസഭയിലുളളവര്‍ക്കും മൈസൂരുവുമായി  എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന റോഡാണിത്.  


കുടക്  വഴിയുളള റെയില്‍ പാതയെ എതിര്‍ക്കുന്നവര്‍ പോലും നൂറ്റാണ്ടുകളായി ഉപയോഗത്തിലിരിക്കുന്ന മാനന്തവാടി-കുടക് റോഡിന്റെ വികസനത്തെ എതിര്‍ക്കുന്നില്ല.പക്രംതളം ചുരത്തിന്റെ ചിലഭാഗങ്ങളിലുളള കുത്തനെയുളള കയറ്റം കുറക്കുകയും വീതികൂട്ടുകയും ചെയ്താല്‍ വലിയ വാഹനങ്ങള്‍ക്ക് സുഖമമായി സഞ്ചരിക്കാന്‍ കഴിയും.

നിലിവലുളള റോഡുകള്‍ തന്നെ വീതികൂട്ടി വികസിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍വനഭൂമി വിട്ട് കിട്ടേണ്ടതിന്റെയോ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതിന്റെയോ ആവശ്യവും വരുന്നില്ല. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക മുടക്കോ കാലതാമസമോ ഇല്ലാതെ മലബാറിനെയും കര്‍ണാടകയെയുംബന്ധിപ്പിക്കുന്ന പുതിയ ദേശീയ പാത നിര്‍മ്മിക്കാന്‍ കഴിയും.  ഈ പാതയിലൂടെ മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂർപേരാവൂർവഴി മട്ടന്നൂർ വിമാനത്താവളത്തിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.  നിർദ്ദിഷ്ടദേശീയ പാത പ്രധാനമന്രിയുടെ ഭാരത് മാല പദ്ധതിയിലൂടെനടപ്പിലാക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. ഈ ആവശ്യം ഉന്നയിച്ച്ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

 ഇ.എം.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഷാജന്‍ ജോസ്, ബ്രാന്‍ അലി, കെ.എം. ഷിനോജ്,ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, എന്‍.എ. ഫൗലാദ്, സൂപ്പി പളളിയാല്‍, ബഷീര്‍ കടവത്ത്, ടി.ഗോപിനാഥന്‍, ഇ.സി. ജോസഫ്, ക്‌ളീറ്റസ് കിഴക്കേമണ്ണൂര്‍,സി.കെ.  ശ്രീധരന്‍, കെ.മുസ്തഫ, ജിന്‍സ് ഫാന്റസി, ശ്യാംരാജ്, എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *