June 20, 2026

കൽപ്പറ്റ നഗരസഭയിൽ നാളെ അവിശ്വാസം: പ്രമേയത്തെ എതിർക്കാൻ ജെ.ഡി.യു. കൗൺസിലർമാർക്ക് വിപ്പ് നൽകി.

0
IMG_20180305_115828
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജനതാദൾ പിന്തുണയോടെ യു.ഡി.എഫ്.  ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായ കൽപ്പറ്റ നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ ഉമൈബാ മൊയ്തീൻ കുട്ടിക്കെതിരെ എൽ. ഡി.എഫ്. കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം നാളെ പരിഗണിക്കും. സി.പി.എം നേതൃത്വത്തിൽ സ്വതന്ത്ര അംഗവും രണ്ട് ജനതാദൾ അംഗങ്ങളും ഉൾപ്പെടെ  15 അംഗങ്ങൾ ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയത്തിനെതിരെ  വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദൾ ( യുണൈറ്റഡ് ) രണ്ടംഗങ്ങൾക്ക്  വിപ്പ് നൽകി. യു.ഡി.എഫിന്റെ ഭാഗമായിരിക്കെ കൗൺസിലർമാരായ ബിന്ദു ജോസ്, ഡി.രാജൻ എന്നിവർക്കാണ് ജനതാദൾ ( യുണൈറ്റഡ് ) സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട്  എ.എസ്. രാധാകൃഷ്ണൻ  വിപ്പ് നൽകിയതായി ഭാരവാഹികൾ കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 

     നിലവിലുള്ള രണ്ടംഗങ്ങൾക്ക് വീരേന്ദ്രകുമാർ വിപ്പ് നൽകിയതായി കേട്ടു വെന്നും അദ്ദേഹം അത്തരമൊരു മണ്ടത്തരം  കാണിക്കുമെന്ന് കരുതുന്നില്ലന്നും കൂലിക്കാരോ വ്യാജൻമാരോ അദ്ദേഹത്തിന്റെ പേരിൽ വിപ്പ് നൽകിയിട്ടുണ്ടങ്കിൽ  അത് നിയമകുരുക്കിലേക്ക് നീങ്ങുമെന്നും  ഇവർ പറഞ്ഞു. 
   ജെ.ഡി.യു. അംഗങ്ങൾക്ക് ചിഹ്നം നൽകുന്നതിനും വിപ്പ് നൽകുന്നതിനും അതത് കാലത്തെ സംസ്ഥാന പ്രസിഡണ്ടുമാർക്കാണ് അധികാരം .തെരഞ്ഞെടുപ്പ് കമ്മീഷൻ ജനതാദൾ യു എന്ന പേരും കൊടിയും അമ്പ് ചിഹ്നവും  ഓഫീസുകളും അനുവദിച്ച് നൽകിയത് നിതീഷ് കുമാർ പ്രസിഡണ്ടായ പാർട്ടിക്കാണ്. 
കുറ്റകരമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ ചിലയിടങ്ങിൽ തങ്ങളുടെ കൊടിയും ചിഹ്നവും ഉപയോഗിക്കുന്നുണ്ട്. ശരത് യാദവ് ഇത് ഉപയോഗിക്കാനാവാത്തതിനെ തുടർന്ന് പുതിയ പേരും കൊടിയും ചിഹ്നവും അനുവദിക്കണമെന്നാവശ്യപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിരിക്കുകയാണ്. ജനതാദൾ യു. എന്ന പേരും അതിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വവും രാജിവെക്കേണ്ടി വന്ന വീരേന്ദ്രകുമാർ ഈ കൗൺസിലർമാർക്ക് വിപ്പ് നൽകി എന്നത് രാഷ്ട്രീയ ബോധമുള്ളവർ വിശ്വസിക്കില്ലന്നും ഭാരവാഹികൾ പറഞ്ഞു.
    ഡൽഹി ഹൈകോടതിയിൽ ഇന്നുവരെ ഒരു കേസും നിലവിലില്ല. ഒരു വിധിയും ഉണ്ടായിട്ടില്ല. ഉണ്ടങ്കിൽ ഇത് പ്രചരിപ്പിക്കുന്നവർ വിധി പകർപ്പ് ഹാജരാക്കാൻ ഇവർ ആവശ്യപ്പെട്ടു. ചിലരുടെ ഗൂഢ നീക്കത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ ബോധമുള്ളവരും  ജാഗ്രത പാലിക്കണമെന്ന് ഇവർ പറഞ്ഞു. 
  കൗൺസിലർമാരായ ബിന്ദു ജോസ് , ഡി .രാജൻ എന്നിവർക്ക് തപാൽ വഴി അയച്ച വിപ്പ് കൈപ്പറ്റാത്തതിനാൽ അവരുടെ വീടുകളിൽ വിപ്പ് പതിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എ.എസ് രാധാകൃഷ്ണൻ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജയകുമാർ എഴുത്തുപളളി, സുധീർ .ജി. കൊല്ലാറ , കൽപ്പറ്റ മുനിസിപ്പൽ പ്രസിഡണ്ട് മാടായി ലത്തീഫ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *