May 19, 2024

ജിത്തുവിന്റെ വരികൾ വനിതകളെ ശാക്തീകരിക്കും: വനിതാ ദിനം മുതൽ വയനാട് കുടുംബശ്രീക്ക് ശാക്തീകരണ ഗാനം

0
Img 20180305 Wa0094
കൽപ്പറ്റ: വയനാടിന്റെ പ്രിയ കവി ജിത്തു തമ്പുരാൻ എഴുതിയ ഗാന വരികൾ ഇനി വനിതാ ശാക്തീകരണത്തിന് കരുത്ത് പകരും. ജിത്തു എഴുതിയ ഗാനം വനിതാ ദിനം മുതൽ വയനാട് കുടുംബശ്രീ മിഷന്റെ ശാക്തീകരണ ഗാനമായി മാറും.

*ശാക്തീകരണ ഗാനം*
———————-
രചന : *ജിത്തു തമ്പുരാൻ*
———————-
തോൽക്കാൻ മനസില്ല
തളരാൻ മനസില്ല
അബലകളെന്നു
പറഞ്ഞിട്ടാരും
ഇതുവഴി പോരേണ്ട .
കരി പുകയുന്നൊരടുക്കള തന്നിൽ
കുരുങ്ങി നിൽക്കില്ലാ- ഞങ്ങൾ
നിങ്ങളൊരുക്കിയ ചട്ടക്കൂട്ടിൽ കുടുങ്ങി നിൽക്കില്ലാ
കാറ്റും മണ്ണും ജലവും പൂവും
ഞങ്ങൾക്കും വേണം – ഇവിടെ
സ്വാതന്ത്ര്യത്തിൻ
സത്യം ചിന്തും പുലരൊളികൾ വേണം
ഒന്നാണെല്ലാവരുമെന്നിവിടെ
നിങ്ങൾ പഠിപ്പിച്ചൂ – ഇവിടെ
ഒന്നായ് കാണും മനസിനെയെന്തേ നിങ്ങളൊളിപ്പിച്ചൂ?
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *