May 1, 2026

വയനാട് ആദിവാസി സക്ഷരതാ പദ്ധതി:ആദിവാസി കലാ സംഗമം 7-ന് ബത്തേരി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ

0
IMG-20180305-WA0153
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ആദിവാസി സക്ഷരതാ പദ്ധതി നടപ്പിലാക്കിയ ബത്തേരി മുനിസിപ്പാലിറ്റിയിലെ പതിനൊന്ന് കോളനികളിലെ പഠിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് 7 ന് ബത്തേരി മുനിസിപ്പൽ ഓഡിറ്റോറിയത്തിലാണ് ആദിവാസി സംഗമം നടക്കുക. ഓരോ കോളനിയിൽ നിന്നുമുള്ള സമർത്ഥരായ പഠിതാക്കളുടെ നേതൃത്യത്തിൽ വട്ടക്കളി ,കമ്പള നാട്ടി ,ലളിതഗാനം ,നാടൻ പാട്ട് ,നാട്ടിപ്പാട്ട് ,ദൈവപ്പാട്ട് തുടങ്ങിയ കലാരിപാടികൾ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ വത്സ ജോസ് ,ടി.എൽ സാബു ,സോബിൻ  വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *