ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ലബോറട്ടറി സംവിധാനം നവീകരിച്ചു: ഉദ്ഘാടനം ശനിയാഴ്ച
രോഗികൾക്കാശ്വാസമായി ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ലബോറട്ടറി സംവിധാനം നവീകരിച്ചു: ഉദ്ഘാടനം ശനിയാഴ്ച നടക്കും. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ലബോറട്ടറി സംവിധാനം നവീകരിച്ചു. ഏതാണ്ട് 75 ലക്ഷം രൂപയിലധികം വില വരുന്ന 5 ആധുനിക ഉപകരണങ്ങള്‍ ജില്ലാ ആശുപത്രി അധികൃതര്‍ മുന്‍കൈയെടുത്ത് സൗജന്യമായാണ് ലഭ്യമാക്കിയത്. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 10 ന്) രാവിലെ 10 മണിക്ക് മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്. കേളു നിര്‍വ്വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
Leave a Reply