പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച
കല്‍പ്പറ്റ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് രാവിലെ എട്ടിന് നിര്‍വഹിക്കും. അഞ്ച് വയസുവരെയുള്ള 67525 കുട്ടികള്‍ക്കാണ് ജില്ലയില്‍ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി 925 ബൂത്തുകള്‍, 1849 പ്രവര്‍ത്തകര്‍, 86 സൂപ്പര്‍വൈസര്‍മാര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. അന്നേദിവസം തുള്ളിമരുന്ന് സ്വീകരിക്കാത്ത കുട്ടികള്‍ക്കായി തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ജില്ലയിലെ രണ്ട് ലക്ഷത്തോളം വീടുകളില്‍ നേരിട്ടെത്തി തുലഌമരുന്ന് വിതരണം ചെയ്യും. ഇതിനായി 2392 പ്രവര്‍ത്തകര്‍, 32 മൊബൈല്‍ ടീം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയില്‍ തൊഴിലെടുക്കുന്ന 3651 ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 163 കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒരേദിവസം പ്രതിരോധമരുന്ന് നല്‍കുന്നതിലൂടെ അംഗവൈകല്യങ്ങള്‍ സംഭവിക്കാവുന്ന പോളിയോ രോഗ സംക്രമണം തടയുകയും പോളിയോ രോഗം തുടച്ചുനീക്കുകയുമാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ 2000 ന് ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ 2011ന് ശേഷവും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. എങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ഇന്ത്യയില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കല്‍ തുടരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡിപിഎം ഡോ. അഭിലാഷ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ചന്ദ്രമോഹന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.വി. ബാലന്‍, ജില്ലാ മലേറിയ ഓഫീസര്‍ കെ.എസ്. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply