May 5, 2024

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
കല്‍പ്പറ്റ:ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബത്തേരിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍  അമ്പലവയല്‍ കുറ്റിക്കൈത  കഴിഞ്ഞപോക്കില്‍  ശശി (41) യാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റ മുട്ടില്‍ റോഡില്‍ കൈനാട്ടിക്ക് സമീപമായിരുന്നു അപകടം. കല്‍പ്പറ്റ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും മുട്ടില്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും  കൂട്ടിയിടിക്കുകയായിരുന്നു.. തലയ്ക്ക് ഗുരുതര പരുക്കേറ്റ ശശിയെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഓമനയാണ് ഭാര്യ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *