August 31, 2026

കമ്മ്യൂണിസ്റ്റുകർ കൊലക്കത്തി മടക്കണം എൻ.ഡി.അപ്പച്ചൻ

0
IMG_9883-1
By ന്യൂസ് വയനാട് ബ്യൂറോ

കേരളത്തിലെ കമ്മ്യൂണിസ്റ്റുകർ തങ്ങളുടെ കൊലക്കത്തി ഉറയിൽ ഇടേണ്ടക്കാലം അതിക്രമിച്ചതായി കെ.പി.സി.സി നിർവ്വഹണ സമിതി അംഗഠ എൻ.ഡി.അപ്പച്ചൻ അഭിപ്രായപ്പെട്ടു. ഷുഹൈബിനെ പോലെ ഉള്ള മനുഷ്യത്വം മാനവികതയും നിറഞ്ഞ ചെറുപ്പക്കാരെ വകവരുത്തുക വഴി സി.പി.എമ്മിനെ പൊതു സമൂഹം തിരസ്കരിച്ചതായി അദ്ദേഹം പറഞ്ഞു. കൊലപതക രാഷ്ട്രിയത്തിനെതിരെ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എൻ.കെ.വർഗ്ഗീസ് അദ്ധ്യക്ഷൻ ആയിരുന്നു. നരേന്ദ്ര മോദി രാജ്യം കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുമ്പോൾ അതിന്റെ ഇടനിലക്കാരനായി മാറാൻ പിണറായി തയ്യറാക്കുന്നു എന്നതാണ് കേരളത്തിന്റെ അപജയം എന്ന് യുത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.ജോയ് അഭിപ്രായപ്പെട്ടു. എ.ഐ.സി.സി അംഗം പി.കെ.ജലക്ഷ്മി, കെ.എൽ. പൗലോസ്, പി.കെ.അസ്മത്ത്, 'പടയൻ മുഹമ്മദ്, കെ.ജെ.വർക്കി, എം.സി.സെബാസ്റ്റ്യൻ, പി.വി.ജോർജ്, എക്കണ്ടി മെയ്ത്തുട്ടി,എ.പ്രഭാകരൻ മാസ്റ്റർ, സി. കുഞ്ഞബ്ദുള്ള, കെ.ജെ. പൈലി, സി.ജെ.ബേബി, എം ജി.ബിജു, സണ്ണി ചാലിൽ എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *