May 30, 2026

കരിന്തണ്ടന്‍ മൂപ്പന്റെ ഓര്‍മ്മ പുതുക്കി എട്ടാമത് സ്മൃതിയാത്ര

0
karinthandan-yathra-2018
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്‍ മൂപ്പന്റെ ഓര്‍മ്മ പുതുക്കി കൊണ്ട് എട്ടാമത് കരിന്തണ്ടന്‍ സ്മൃതിയാത്ര  കരിന്തണ്ടന്റെ പിന്‍മുറക്കാര്‍ നടന്നു കയറി. പണിയ സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന പീപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഞായറാഴ്ച രാവിലെ 11 മണിക്ക് അടിവാരത്തു നിന്ന് ആരംഭിച്ച യാത്ര വൈകിട്ട് 6 മണിയോടുകൂടി കരിന്തണ്ടനുറങ്ങുന്ന ചങ്ങല മരചുവട്ടില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന സമാപന സമ്മേളനം കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല രജിസ്റ്റാര്‍ ഡോക്ടര്‍ എ. രാധാകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.മഹാന്മാരുടെ ധീര സ്മരണകള്‍ നമ്മളെ വഴികാട്ടുമെന്ന് അദ്ദേഹം പറഞ്ഞു, പള്ളിയറ രാമന്‍, എ. ദേവകി, എസ്. രാമനുണ്ണി വാസുദേവന്‍ ചീക്കല്ലൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു, എന്‍. പി. പത്മനാഭന്‍,ഒ.ബി. സുനന്ദ, രാജു പേരാവൂര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *