May 1, 2026

പോക്‌സോ നിയമബോധവല്‍ക്കരണ പരിശീലനം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
   ജില്ലാ ശിശു സംരംക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുള്ള ജില്ലാതല പോക്‌സോ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകന്‍ സൂര്യസജി, മാധ്യമ പ്രവര്‍ത്തകന്‍ അശോകന്‍ ഓഴക്കോടി, അഭിനേതാവ് റോബിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബോഷന്‍ ഓഫീസര്‍ മനിത മൈത്രി സ്വാഗതവും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അമൃത നന്ദിയും പറഞ്ഞു.
പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അറിവ് നല്‍കുന്നതിനാണ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അംഗന്‍വാടി ജീവനക്കാരിലേക്ക് ഇത്തരത്തില്‍ നിയമ ബോധവല്‍ക്കരണ പരിശീലനം നല്‍കുന്നത്. അഡ്വ. ജോസഫ് പോക്‌സോ നിയമബോധവല്‍ക്കരണ ക്ലാസ്സെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *