May 8, 2024

വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി മാര്‍ച്ച് പതിനേഴിന് പ്രഖ്യാപിക്കും

0
Img 20180315 120640
പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷണം, പുഷ്പകൃഷി, ഫലവര്‍ഗ്ഗ ഗ്രാമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കി കൃഷി മന്ത്രി അഡ്വ.വി. എസ് സുനില്‍കുമാര്‍ മാര്‍ച്ച് 17 ന്  പ്രഖ്യാപിക്കും. സംസ്ഥാന കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനം. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. 
ഓര്‍ക്കിഡ് ഫെസ്റ്റിനോടനുബന്ധിച്ച്, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഓര്‍ക്കിഡ് ശില്‍പ്പശാല, ദേശീയ-അന്തര്‍ദേശീയ പ്രദര്‍ശന സ്‌ററാളുകള്‍, പ്രശസ്തരായ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സെമിനാറുകള്‍, വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം, വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകരെ ആദരിക്കല്‍, ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായി ആര്‍.എ.ആര്‍.എസ്, കെ.വി.കെ, എസ്.എസ്.എ, എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ ഗുണഭോക്താക്കളായ കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തല്‍ എന്നിവയും ഇതോടനുബന്ധിച്ചു നടക്കും.
പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്ന വയനാട്ടില്‍ ആദ്യ ഘട്ടത്തില്‍ പുഷ്പഗ്രാമം പദ്ധതി കൃഷി വകുപ്പ് നടപ്പാക്കും.. ഓരോഗ്രാമങ്ങളിലും പുഷ്പ വിളകൃഷി ചെയ്യാനായി  കര്‍ഷക കൂട്ടായ്മകളെ സജ്ജമാക്കുന്നതാണ് പദ്ധതി.
ഉച്ചയ്ക്ക് രണ്ടിന് ബത്തേരി അമ്മായിപ്പാലം റൂറല്‍ അഗ്രികള്‍ച്ചര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നടത്തുന്ന ആത്മ ടെക്‌നോളജി മീറ്റില്‍ കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും കൃഷിമന്ത്രി അഡ്വ: വി. എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ മികച്ച ജൈവ പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് വിതരണം, സീറോ ബജറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാശനം എന്നിവയും ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *