വികസന പ്രവർത്തകർ ബയോവിൻ അഗ്രോ റിസർച്ച് സന്ദർശിച്ചു.
നബാർഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ വെച്ച് പ്രകൃതി വിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയ ശില്പശാലയുടെ ഭാഗമായി വികസന പ്രവർത്തകർ ബയോ
വിൻ അഗ്രോ റിസർച്ച് സന്ദർശിച്ചു. പ്രകൃതി വിഭവങ്ങളെ ഫലപ്രദമായി സംരക്ഷിച്ചുകൊണ്ട് കർഷകർക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നേതൃത്വം നൽകുന്ന ബയോവിൻ അഗ്രോ റിസർച്ച് പ്രവർത്തിക്കുന്നതെന്ന് ടീം അഭിപ്രായപ്പെട്ടു. പ്രകൃതി വിഭവ സംരക്ഷണ മേഖലയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളിലെ പ്രവർത്തകരും നബാർഡ് ഉദ്യോഗസ്ഥരുമാണ് ടീമിൽ ഉണ്ടായിരുന്നത്. സന്ദർശനത്തിന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം കോ ഓർഡിനേറ്റർ . ഫാ. പോൾ കൂട്ടാല, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ . ഫാ. ബിജോ കറുകപ്പള്ളിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, നബാർഡ് ജില്ലാ ജനറൽ മാനേജർ എൻ. എസ്. സജികുമാർ എന്നിവർ നേതൃത്വം നൽകി.






Leave a Reply