May 1, 2026

വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളേയും സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളേയും സര്‍ക്കാര്‍ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉപരിപഠനത്തിന് വേണ്ടി ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസയെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളേയും തരംതിരിവില്ലാതെ സര്‍ക്കാര്‍ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ദീര്‍ഘകാലമായി സംഘടന നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രശ്‌നങ്ങളുടെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് സര്‍ക്കാര്‍ സഹായ പദ്ധതി അനുവദിച്ചത്. എന്നാല്‍ ഇതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഭൂരിപക്ഷം ആളുകളും സഹായ പദ്ധതിയില്‍ നിന്നും പുറത്തായി. സ്വകാര്യ സ്ഥാപനത്തിലും അയല്‍ സംസ്ഥാനങ്ങളിലും പഠിച്ചകാരണത്താല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളുടേയും അപേക്ഷ സ്വീകരിക്കാത്ത അവസ്ഥയാണുള്ളത്. 
സഹായ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ വേര്‍തിരിവുകല്‍ പറഞ്ഞിരുന്നില്ല. ജില്ലയില്‍ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും മക്കളാണ് വിദ്യാഭ്യാസ വായ്പ എടുത്തവരില്‍ കൂടുതലും. അധികാരികളുടെ വിവേചനാപരമായ നിലപാടുകാരണം എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. വിവേചനമില്ലാതെ മുവുവന്‍ വിദ്യാര്‍ഥികളേയും സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ബാങ്കുകള്‍ കോടതിയില്‍ എത്തിച്ച വിദ്യാഭ്യാസ വായ്പ കേസുകള്‍ തീര്‍പ്പാക്കി സഹായ പദ്ധതി അനുവദിക്കുക, സ്വകാര്യ കമ്പനിക്ക് കൊടുത്ത് വിദ്യാഭ്യാസ വായ്പ കേസുകള്‍ ബാങ്കുകള്‍ തന്നെ തീര്‍പ്പാക്കി വിഹിതം അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, സ്വകാര്യ സ്ഥാപനത്തിലും അയല്‍ സംസ്ഥാനങ്ങളിലും വായ്പ എടുത്ത് പഠിച്ച വിദ്യാര്‍ഥികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വിദ്യാര്‍ഥി വിഹിതം ഒന്നിച്ച് അടക്കാന്‍ കഴിയാത്തവര്‍ക്ക് ഗഡുക്കള്‍ അനുവദിക്കുക, പാന്‍ കാര്‍ഡ് ലഭിക്കാന്‍ കാലതാമസം ഉണ്ടായവര്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം നല്‍കുക, 2017 വരെയുള്ള വിദ്യഭ്യാസ വായ്പകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേരാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഭാവിസമരപരിപാടികള്‍ക്ക് രൂപം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.ഡി. മാത്യു, ശ്രീധരന്‍ ഇരുപുത്ര, ഫ്രാന്‍സിസ് പുന്നോലി, വര്‍ഗീസ് മാത്യു, ഗോവിന്ദന്‍ ചെട്ട്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *