May 7, 2024

കഞ്ചാവ് ലഹരി വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കണം: വ്യാപാരി യൂത്ത്

0
Img 20180316 Wa0007

കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കഞ്ചാവ് ലഹരി മാഫിയകള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി യൂത്ത് കാവുംമന്ദം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ടൗണിലും ചെറിയ കവലകളിലും പുറമെ നിന്നും എത്തിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് ഇരകളാവുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ്. രക്ഷിതാക്കളും പ്രദേശ വാസികളും കഞ്ചാവ് ലഹരി വില്‍പ്പനക്കാരെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ്. ഇത് കാരണം കൊണ്ടു തന്നെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്.   വ്യാപാരി യൂത്ത് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനിൽകുമാർ മാനന്തവാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷാജി കല്പറ്റ, മുനീർ നെടുങ്കരണ, സി റഷീദ്, കെ സഹദ്, കെ ബാബു, പി കെ അഷ്റഫ്,  ജോതിസ് തോമസ് ,ഷമീം പാറക്കണ്ടി, ബിൻസി ബിജു, ഷിബു പോൾ തുടങ്ങിയവര്‍ സംസാരിച്ചു. കെ റെജ്‌ലാസ് സ്വാഗതവും മുജീബ് പാറക്കണ്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ നാസർ (പ്രസിഡന്റ്), ഷമീം പാറക്കണ്ടി (വൈസ് പ്രസിഡന്റ്), കെ റെജ്‌ലാസ് (ജനറല്‍ സെക്രട്ടറി), പി ഷമീർ (സെക്രട്ടറി), ജ്യോതിസ് തോമസ് (ട്രഷറർ).

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *