July 14, 2026

മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്ത ആദിവാസി യുവതി കെ.എസ്.ആർ.ടി.സി. ബസിൽ പ്രസവിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്ത 
ആദിവാസി യുവതി കെ.എസ്.ആർ.ടി.സി ബസിൽ പ്രസവിച്ചു.
അമ്പലവയൽ നെല്ലാറാ ച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ  കൽപ്പറ്റക്കടുത്ത് ചുണ്ടയിൽ  വെച്ച്    ബസിൽ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിക്ക് വരികയായിരുന്നു  കവിതയും കുടുംബവും. കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാരാണ് ഇവരെ കൽപ്പറ്റയിലെ ആശുപത്രിയിൽർ എത്തിച്ചത് .അമ്മയും കുഞ്ഞും ലിയോ ആശുപത്രിയിൽ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. . ഗർഭിണിയായ കവിതയെ പ്രഷർ കൂടിയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ഡിസ്ചാർജ് ചെയ്ത ശേഷം വാഹനം കിട്ടാത്തതിനാൽ ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി. ബസിൽ വയനാട്ടിലേക്ക് പോരുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *