കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ സമ്മേളനവും കുടുംബസംഗവും മാർച്ച് 25ന് കൽപറ്റയിൽ
കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ രൂപവത്കരണ സമ്മേളനവും കുടുംബസംഗവും മാർച്ച് 25ന് കൽപറ്റ അഫാസ് ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തുമണിക്ക് നടക്കുന്ന സംഗമം സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ജില്ല കോ^ഒാഡിനേറ്റർ എം.കെ. നജ്മുദ്ദീൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ, ഇ.എൻ.ടി. സൂപ്രണ്ട്, സൊസൈറ്റിയുടെ സംസ്ഥാന ^ജില്ല ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ജില്ല കോ^ഒാഡിനേറ്റർ എം.കെ. നജ്മുദ്ദീൻ, അസി. കോ^ഒാഡിനേറ്റർ എം. അനിൽകുമാർ, സിബി ജെയിംസ്, ഡിക്സൺ മാത്യു, പി. റെയാൻ, യു. നവാസ്, കെ. മുജീബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply