May 1, 2026

വന്യമൃഗശല്യം: വടക്കനാട് പ്രദേശവാസികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

0
IMG-20180317-WA0167
By ന്യൂസ് വയനാട് ബ്യൂറോ
സെയ്തലവി പൂക്കളത്തിൽ 
ബത്തേരി: വന്യമൃഗശല്ല്യത്തിന് ശാശ്വ  പരിഹാരമാവശ്യപ്പെട്ട് വടക്കനാട്  പ്രദേശവാസികൾ അനിശ്ചിതകാല നിരാഹാര സമരം ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുമ്പിൽ ആരംഭിച്ചു .തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന്  അധ്യക്ഷ പ്രസംഗം നടത്തിയ ഫാദർ ലാൽ പറഞ്ഞു. 
വനത്താൽ ചുറ്റപ്പെട്ട  വടക്കനാട് പ്രദേശത്ത് 30' കിലോമീറ്റർ ചുറ്റളവിൽ കൽമതിൽ നിർമിച്ച് മനുഷ്യനേയും വന്യമൃഗങ്ങളേയും വേർതിരിക്കണമെന്നതാണ് ഗ്രാമവാസികളടെ പ്രധാന ആവശ്യം.  രാവിലെ 9.30 ന് ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ   സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേർ അണിനിരന്നിരുന്നു.രാഷ്ട്രീയ പാർട്ടികളുടേയോ മത സംഘടനകളുടേയോ സമരമോ 'മാർച്ചോ അല്ല മറിച്ച് ഒരു ഗ്രാമത്തിന്റെ രോധനമാണിത്.പതിറ്റാണ്ടു മുമ്പ് വരെ സമാധാനപരമായി ജീവിച്ചിരുന്ന ഈ ഗ്രാമവാസികളെ സമരരംഗത്തേക്കിറക്കിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അദേഹം പറഞ്ഞു. വനം വകുപ്പിന്റെ ധിക്കാരനടപടി മൂലമാണ് ഗ്രാമവാസികൾ വനം വകുപ്പിനെതിരെ തിരിഞ്ഞത്.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വടക്കനാട് ഗ്രാമത്തിൽ ഒരു സ്ത്രീയടക്കം നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ക്കൊല്ലപ്പെട്ടത്.മലബാർ ഭlഭാസനാധിപൻ   സക്കറിയ മോർ പോളി കോർപ്പസ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.ഈ സമരം ഒരു ഗ്രാമത്തിന്റേത് മാത്രമല്ലെന്നും ഈ ജില്ലയുടെ ഒന്നടങ്കം രോധനമാണെന്നും ബിഷപ്പ് പറഞ്ഞു .നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം  വാർഡ് മെമ്പർ.എം.കെ.മോഹനൻ.നിഖിൽ ജോർജ്.വി.സി.ഷൈൻ, എന്നിവർ നിരാഹാരം തുടങ്ങി.ബത്തേരി അസംപ്ഷൻ ജംഗ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം ചുങ്കത്ത് വെച്ച് ബിഷപ്പ് ഡോ: ജോസഫ് മാർതോമസ് ഉദ്ഘാടനം ചെയ്തു.. കാലാകാലങ്ങളായി വയനാടൻ ജനതയോട് മാറി മാറി അധികാരത്തിലിരുന്നവർ തുടർന്ന് വന്നത് അവഗണന തന്നെ യായിരുന്നു.വയനാടിന്റെ ഉന്നതിക്ക് പൊൻതുവൽ വീഴുന്ന റെയിൽവേയും രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ മുന്നിട്ടിറങ്ങാത്തതും ഇതിന്റെ ഉദാഹരണം മാത്രമാണ്എന്ന് ബിഷപ്പ് കൂട്ടി ചേർത്തു. ഡോ. പി. ലക്ഷ്മണൻ ,ഫാ. ജിൻസൺ.,ഫാ.ജോബി മുക്കാട്ടു പറമ്പിൽ ,.കരുണാകരൻ വെള്ളകെട്ട്, എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *