May 30, 2026

വയനാടിന്റെ പൂഷ്പകൃഷി വികസനത്തിന് ദേശീയ – അന്തര്‍ ദേശീയ സഹകരണം ഉറപ്പായി: അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് സമാപിച്ചു

0
IMG_20180317_173707
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിന്റെ പൂഷ്പ കൃഷി വികസനത്തിന് ദേശീയ 
അന്തര്‍ ദേശീയ സഹകരണം ഉറപ്പായി
അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് സമാപിച്ചു:-
അമ്പലവയല്‍:- പ്രതേ്യക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട വയനാടിന്റെ  പ്രധാന പരിഗണനാ മേഖലയായ, പൂഷ്പ കൃഷിയുടെ സമഗ്ര വികസനത്തിന് ദേശീയ അന്തര്‍ ദേശീയ ഏജന്‍സികളുടേയും സ്ഥാപനങ്ങളുടെയും  സഹകരണം ഉറപ്പായി . പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഓര്‍ക്കിഡ് സൊസൈറ്റികള്‍ മറ്റ് സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച്, ഇന്ത്യന്‍ നേഴ്‌സറിമെന്‍ അസോസിയേഷന്‍, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് വയനാട്ടില്‍ പുഷ്പ കൃഷി വികസന പദ്ധതികളുമായി സഹകരിക്കുക.  2019 ജനുവരി 1 മുതല്‍ ജ അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലിയില്‍ ഈ ഏജന്‍സികളുടെ സഹകരണം ഉണ്ടാകും കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രതേ്യക ആവശ്യപ്രകാരമാണ് ഈ ഏജന്‍സികള്‍ സഹകരണം വാഗ്ദാനം ചെയ്തത്. തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായി ഏപ്രില്‍ മാസത്തില്‍ സ്ഥാപന മേധാവികളുടേയും ദേശീയ അന്തര്‍ദേശീയ ഏജന്‍സി തലവന്‍മാരുടെയും വിപുലമായ യോഗം ഏപ്രില്‍ മാസത്തില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അമ്പലവയലില്‍ ചേരും. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഓര്‍ക്കിഡുകളുടേയും മറ്റ് പൂക്കളുടേയും സ്വതന്ത്ര വ്യാപാരത്തിന് അവസരമൊരുക്കുന്നതിനും സാങ്കേതിക പരമായും അല്ലാതെയുമുളള സഹായം ലഭ്യമാവുകയും ചെയ്തു എന്നതാണ് ഓര്‍ക്കിഡ് ഫെസ്റ്റിന്റെ പ്രധാന വിജയമെന്ന് മുഖ്യ സംഘാടകരിലൊരാളായ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. പുഷ്പ കൃഷിയുടെ വ്യാപന പദ്ധതിയുടെ ഭാഗമായി വിദേശയിനം പൂച്ചെടികളുടെ തൈകള്‍ കര്‍ഷകര്‍ക്ക് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന്  അത്തരം ചെടികള്‍ ഇറക്കുമതി ചെയ്യുന്നതിന് 105 ലക്ഷം രൂപ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കഴിഞ്ഞ ദിവസം അനുവദിച്ചു എന്നും അദ്ദേഹം പറഞ്ഞു. സിക്കിമിനെയാണ് ഇക്കാര്യത്തില്‍ വയനാടും കേരളവും മാതൃകയാക്കുന്നത്. സിക്കിം സര്‍ക്കാരിന്റെ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നും ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
പുഷ്പ കൃഷി മേഖലകളില്‍ ഗവേഷണ സാങ്കേതിക മികവുളള     ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി. ജാനകി റാം, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറി പ്രമീളാ പഥക്കിന്റെയും നേതൃത്വത്തില്‍ നടന്ന സാങ്കേതിക സെമിനാറില്‍ ഓര്‍ക്കിഡ് കൃഷിയുടെ പരിചരണ മുറകള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്ന സാദ്ധ്യതകള്‍ ഔഷധ ഗുണങ്ങള്‍ വിപണി, പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണത്തില്‍ ഓര്‍ക്കിഡുകളുടെ പങ്ക് എന്നിവ സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടു. പൂകൃഷി മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രതേ്യക ആവശ്യപ്രകാരം നല്‍കാമെന്ന്  ഐ.സി.എ.ആറും, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ഉറപ്പ് നല്‍കി. കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖല ഉല്‍പന്ന പ്രദര്‍ശന മേളയായ വൈഗ 2018-ലും 2019-ലെ പൂപ്പൊലിയിലും ഈ ഏജന്‍സികളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടാകും. 
പുഷ്പകൃഷി മേഖല വികസനത്തിന് ഏറെ അനുയോജ്യമായ സാഹചര്യങ്ങള്‍ ഉളളപ്പോഴും ഇവ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന്  സെമിനാറില്‍ പങ്കെടുത്ത കൃഷി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.  കാലാവസ്ഥാ വ്യതിയാനം നമ്മെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും  ഇവയെ പരിസ്ഥിതി ജൈവ ആവാസ വ്യവസ്ഥ പരിപാലനത്തോടെ സംരക്ഷിക്കുന്നതിലും പൂകൃഷിയ്ക്ക്   സാധ്യമാണെന്ന്  വിദഗ്ധര്‍ പറഞ്ഞു. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും, കാര്‍ഷിക സര്‍വ്വകലാശാലയും,  പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിന്റെ സഹായത്തോടെയാണ്  മൂന്ന് ദിവസത്തെ ഓര്‍ക്കിഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *