May 4, 2024

ജനകീയ മത്സ്യകൃഷി: വിളവെടുപ്പ് തുടങ്ങി

0
20180318 105220

കാവുംമന്ദം: സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പ്രകാരം നിക്ഷേപിച്ച മത്സ്യകൃഷി വിളവെടുപ്പിന് തുടക്കമായി. കാവുംമന്ദത്ത് കുനിയില്‍ ലക്ഷ്മി രാധാകൃഷ്ണന്‍റെ കൃഷിയിടത്തില്‍ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി ചന്ദ്രശേഖരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സീമ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഷമീം പാറക്കണ്ടി, കെ രാധാകൃഷ്ണന്‍, ലക്ഷ്മി രാധാകൃഷ്ണന്‍, കെ ജോസ്, സിബി മാത്യു, എ എം ബാലന്‍, ജയന്‍, കെ ആര്‍ രഞ്ജിത്, വിനീത, കെ ആര്‍ ശ്രീജിത്ത്, ടി ജോണി, ഷാജി, സുധീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഫിഷറീസ് വകുപ്പ് മത്സ്യ കര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തില്‍ വയനാട് ജില്ലയില്‍ നാലായിരത്തോളം കര്‍ഷകര്‍ ശുദ്ധജല മത്‌സ്യകൃഷി ചെയ്ത് വരുന്നുണ്ട്. 

മത്സ്യക്കുഞ്ഞ് കുഞ്ഞ് സൗജന്യമായി വിതരണം ചെയ്യുന്നത് മുതല്‍ ശാസ്ത്രീയ മത്സ്യകൃഷിയിലുള്ള പരിശീലനം, സാങ്കേതിക സഹായങ്ങള്‍, വിവിധ സബ്സിഡികളടക്കമുള്ള സഹായങ്ങള്‍ ഫിഷറീസ് വകുപ്പ് ചെയ്യുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിളവെടുപ്പ് നടക്കും. ശക്തമായ ചൂടു കാരണം കുളങ്ങളിലെ വെള്ളം വറ്റിപ്പോകുമോയെന്നുള്ള ആശങ്ക കര്‍ഷകര്‍ക്കുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *