May 1, 2026

ജനതാദൾ (യു) 23- ന് വൈകുന്നേരം മൂന്നിന് കല്പറ്റ വിജയ പമ്പ് പരിസരത്ത് നടത്തുന്ന പ്രവർത്തക സംഗമം വിജയിപ്പിക്കാൻ ജെ.ഡി.യു ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ജനതാദൾ (യു) 23- ന് വൈകുന്നേരം മൂന്നിന് കല്പറ്റ വിജയ പമ്പ് പരിസരത്ത് നടത്തുന്ന പ്രവർത്തക സംഗമം വിജയിപ്പിക്കാൻ ജെ.ഡി.യു ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 
ഡോ. റാം മനോഹർ ലോഹ്യയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ‘സാമൂഹ്യനീതി- ബഹുസ്വരത’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജെ.ഡി.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവർത്തക സംഗമത്തിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടത്തുന്നത്. ജില്ലയിലെ കർഷകർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിൽ സഹകരണ സർവീസ് ബാങ്കുകൾ സർഫാസി നിയമം ദുരുപയോഗം ചെയ്ത് കർഷകരുടെ മേൽ ജപ്തിനടപടികൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. 
വി.പി. വർക്കി, കെ.എസ്. സ്കറിയ, ഇ.ആർ. സന്തോഷ് കുമാർ, എം.സി. രവീന്ദ്രൻ, യു.എ. ഖാദർ, ജോസ് പനമട, ഡി. രാജൻ, പി.എം. ഷബീറലി, ഒ.പി. ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *