May 1, 2026

ഓൾഡ് ഹൗസസ്- സിബി പുൽപ്പള്ളിയുടെ ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.

0
DSC_1112-2-1
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിബി പുൽപ്പള്ളിയുടെ ഫോട്ടോകളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു. 
പ്രകൃതിയോടിണങ്ങി നിൽക്കുന്ന പഴയ വീടുകളുടെ സീരീസായ ഓൾഡ് ഹൗസസ്, അപകടകരമായ  തൊഴിലുകളിൽ ഏർപ്പെട്ടവരുടെ കഥ പറയുന്ന റിസ്കി ലൈവ്സ്, ചാലിയത്തിന്റെ ചരിത്രവും വർത്തമാനവും ഒപ്പിയെടുത്ത ചാലിയം എന്നീ  സീരീസിലുള്ള  ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

മാനന്തവാടിയിലെ സീനിയർ ഫോട്ടോഗ്രാഫർ എ.ജെ ചാക്കോ പ്രദർശനം ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം  വൈസ് പ്രസിഡൻറ് എൻ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം.ഗംഗാധരൻ, ഷബിത.കെ, നീതു വിൻസന്റ് മുതലായവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *