May 1, 2026

കുണ്ടാല പ്ലൈവുഡ് ഫാക്ടറിക്കെതിരായ നടപടി പിൻവലിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ

0
IMG_20180320_120359
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കുണ്ടാല പ്ലൈവുഡ് ഫാക്ടറിക്കെതിരായ നടപടി പിൻവലിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മികച്ച വ്യവസായ യൂണീറ്റിനുള്ള  പുരസ്കാരം ലഭിച്ച സ്ഥാപനമാണ് കുണ്ടാല ഐഡിയൽ വുഡ് ഇൻഡസ്ട്രീസ്. 2015. മുതൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ മുമ്പ് സമരം നടത്തിയ ഒരു സർക്കാർ ജീവനക്കാരൻ ഇടപെട്ട് നൽകിയ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടർ  14 ദിവസത്തേക്ക് ഫാക്ടറി അടച്ചിടാൻ ഉത്തരവ് നൽകിയത്. പരിസ്ഥിതി സൗഹൃദപരമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് .25 ദിവസം മുമ്പ് ഈ സ്ഥാപനത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയ സാനിട്ടറി ഇൻസ്പെക്ടർ തന്നെയാണ് പിന്നീട് എതിർ റിപ്പോർട്ട് നൽകിയത്. അമോണിയം പോലുള്ള ദ്രാവകം ഉണ്ടന്നാണ് റിപ്പോർട്ട് .എന്നാൽ പശയും മൈദയും മാത്രം ഉപയോഗിക്കുന്ന ഇവിടെ യാതൊരു വിധ രാസവസ്തുക്കളും ഉപയോഗിക്കുന്നില്ല. ഇക്കാര്യങ്ങൾ സ് കലക്ടറെയും ജില്ലാ കലക്ടറെയും ബോധിപ്പിച്ചിട്ടുണ്ടന്നും നടപടി പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവർ പറഞ്ഞു. 

ജില്ലാ പ്രസിഡണ്ട് ജോർജ് മുണ്ടക്കൽ, ജില്ലാ സെക്രട്ടറി എ.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *